കേന്ദ്ര സാഹിത്യ അക്കാദമി വിവർത്തന പുരസ്കാരം സുനിൽ ഞാളിയത്തിന്
കേന്ദ്ര സാഹിത്യ അക്കാദമിയുടെ 2021ലെ വിവർത്തന പുരസ്കാരം മലയാളത്തിൽ സുനിൽ ഞാളിയത്തിന്. മഹാശ്വേത ദേവിയുടെ ബാഷായ് ടുഡു എന്ന ബംഗാളി നോവലിന്റെ പരിഭാഷയ്ക്കാണ് അംഗീകാരം. ബെന്യാമിന്റെ ‘ആടു ജീവിതം’ ഒഡിയയിലേക്ക് വിവർത്തനം ചെയ്ത ഗൗരഹരിദാസ് ഒഡിയ ഭാഷ വിഭാഗത്തിൽ പുരസ്കാരം നേടി. 50,000 രൂപയും ഫലകവും അടങ്ങുന്നതാണ് പുരസ്കാരം
മലയാളം അടക്കം 22 ഭാഷകളിലെ വിവർത്തനങ്ങൾക്കാണ് പുരസ്കാരം. കെ. സച്ചിദാനന്ദൻ, പ്രഫ. വി.ഡി. കൃഷ്ണന്‍ നമ്പ്യാര്‍, പ്രഫ. രാജഗോപാല്‍ എന്നിവരടങ്ങിയ വിദഗ്ധസമിതിയാണ് മലയാളത്തില്‍ നിന്നുള്ള പുരസ്‌കാര ജേതാവിനെ നിര്‍ണയിച്ചത്.
Comments are closed.