DCBOOKS
Malayalam News Literature Website

കേന്ദ്രസാഹിത്യ അക്കാദമി ബാലസാഹിത്യ പുരസ്‌കാരം പ്രഖ്യാപിച്ചു

ദില്ലി: കേന്ദ്രസാഹിത്യ അക്കാദമി 2018ലെ മികച്ച ബാലസാഹിത്യകൃതികള്‍ക്കുള്ള പുരസ്‌കാരം പ്രഖ്യാപിച്ചു. മലയാളത്തില്‍ പി.കെ. ഗോപിയുടെ ഓലച്ചൂട്ടിന്റെ വെളിച്ചം എന്ന ചെറുകഥാസമാഹാരത്തിനാണ് പുരസ്‌കാരം. 50,000 രൂപയും പ്രശസ്തിഫലകവും അടങ്ങുന്നതാണ് പുരസ്‌കാരം. ആലങ്കോട് ലീലാകൃഷ്ണന്‍, ഇ.വി. രാമകൃഷ്ണന്‍,സിപ്പി പള്ളിപ്പുറം എന്നിവരായിരുന്നു ജൂറി അംഗങ്ങള്‍.

കേന്ദ്രസാഹിത്യ അക്കാദമിയുടെ യുവ സാഹിത്യ പുരസ്‌കാരം മലയാളത്തില്‍ അമലിന്റെ വ്യസന സമുച്ചയം എന്ന നോവലിന് ലഭിച്ചു. 50000 രൂപയും പ്രശസ്തി ഫലകവുമാണ് പുരസ്‌കാരം. ഡോ. എം.ഡി. രാധിക, കെജി ശങ്കരപ്പിള്ള, ലക്ഷ്മി ശങ്കര്‍ എന്നിവരായിരുന്നു ജൂറി അംഗങ്ങള്‍. ശിശുദിനമായ നവംബര്‍ 14ന് പുരസ്‌കാരങ്ങള്‍ സമ്മാനിക്കും.

Comments are closed.