കീറിപ്പോയ ശബ്ദങ്ങള്‍; റോസി തമ്പി എഴുതിയ കവിത
ജനുവരി ലക്കം പച്ചക്കുതിരയില്‍
കല്ലറകളില്‍ കാഹളംകാത്ത്
കിടക്കുന്നവരെപ്പോലെ
ചില്ലലമാരകളില്‍
അക്ഷരങ്ങള്‍
ഗവേഷകരെ കാത്തിരിക്കുന്നു.
ഭൂഗര്‍ഭ അറകളില്‍
ഭദ്രമായി ഉറക്കിക്കെടുത്തിയ
വാക്കുകളില്‍
ഗവേഷകയുടെ
സൂക്ഷ്മ നോട്ടങ്ങളുടെ
നീലരശ്മികള്‍ തൊടുമ്പോള്‍
ലാസറേ പുറത്തുവരിക
എന്ന ശബ്ദത്താല്‍
കൂട്ടിക്കെട്ടിയ കാല്‍വിരലുകള്‍
കൈവിരലുകള്‍
താടിയെല്ലുകള്‍
കൊട്ടിയടഞ്ഞ കാതുകള്‍
തിരുമ്മിയടച്ച കണ്ണുകള്‍
ഒന്നൊന്നായ് അഴിഞ്ഞ്
ലാസര്‍
പുറത്തുവന്നതുപോലെ
പൊടിഞ്ഞുപോയ എടുകളില്‍
ഏഴകളാക്കപ്പെട്ടവര്‍ ഉണര്‍ന്നു.
പൂര്‍ണ്ണരൂപം 2023 ജനുവരി ലക്കം പച്ചക്കുതിരയില്‍
ഡിജിറ്റല്‍ പതിപ്പിനായി സന്ദര്‍ശിക്കുക
ഡി സി / കറന്റ് പുസ്തകശാലകളിലും ജനുവരി ലക്കം ലഭ്യമാണ്
Comments are closed.