‘കക്കുകളി’ നാടകം സാംസ്‌കാരിക കേരളത്തിന് അപമാനം, പ്രദർശനം നിരോധിക്കണം’: തൃശൂർ അതിരൂപത
ഫ്രാൻസിസ് നൊറോണയുടെ കഥയെ ആസ്പദമാക്കി ആലപ്പുഴയിലെ നെയ്തൽ നാടക സംഘം അവതരിപ്പിക്കുന്ന “കക്കുകളി” എന്ന നാടകത്തിനെതിരെ ഇടവകകൾക്ക് സർക്കുലർ പുറപ്പെടുവിച്ച് തൃശൂർ അതിരൂപത. നാടകം ക്രൈസ്തവവിശ്വാസത്തേയും സ്ഥാപനങ്ങളെയും പൊതുസമൂഹത്തിന് മുമ്പിൽ അപഹാസ്യമായി ചിത്രീകരിക്കുന്നതെന്ന് സർക്കുലർ പറയുന്നു. കന്യാസ്ത്രീ മഠങ്ങളെ ചൂഷണ പീഡന കേന്ദ്രങ്ങളാക്കി ചിത്രീകരിക്കുകയാണ് കക്കുകളി എന്ന നാടകമെന്നും അതിരൂപത കുറ്റപ്പെടുത്തുന്നു.
അന്താരാഷ്ട്ര നാടകോത്സവത്തിലും ഗുരുവായൂർ നഗരസഭയുടെ സർഗോത്സവത്തിലും ഈ നാടകം അവതരിപ്പിച്ചിരുന്നു. പൊതുഖജനാവിൽ നിന്ന് ഫണ്ട് ചെലവാക്കി ആവിഷ്കാര സ്വാതന്ത്ര്യത്തിന്റെ പേരിൽ ക്രൈസ്തവവിശ്വാസത്തേയും സന്യസ്തരേയും വികലമായി ചിത്രീകരിക്കുന്നത് എതിർക്കപ്പെടേണ്ടതാണെന്നും അതിരൂപതാ വികാരി ജനറാൾ ജോസ് വല്ലൂരാൻ പുറപ്പെടുവിച്ചിച്ച സർക്കുലറിൽ പറയുന്നു.
ഫ്രാൻസിസ് നൊറോണയുടെ ‘കക്കുകളി’ എന്ന ചെറുകഥയുടെ സ്വതന്ത്രാവിഷ്കാരമാണ് കെ.ബി. അജയകുമാർ എഴുതിയ നാടകം.ജോബ് മഠത്തിലാണു സംവിധായകൻ. നൊറോണയുടെ ‘തൊട്ടപ്പൻ ‘ എന്ന ആദ്യസമാഹാരത്തിൽ ഉൾപ്പെട്ട കഥയാണ് , കക്കുകളി. ഡി സി ബുക്സാണ് ഈ സമാഹാരം പ്രസിദ്ധപ്പെടുത്തിയത്.
Comments are closed.