പുലിമുരുകന് ശേഷം മലയാളത്തില്‍ നൂറു കോടി ക്ലബ്ബില്‍ കായംകുളം കൊച്ചുണ്ണി
മലയാള സിനിമാചരിത്രത്തില്‍ നൂറുകോടി ക്ലബ്ബില്‍ ഇടംനേടുന്ന രണ്ടാമത്തെ ചിത്രമായി റോഷന്‍ ആന്‍ഡ്രൂസ്-നിവിന്‍ പോളി ചിത്രം കായംകുളം കൊച്ചുണ്ണി. റിലീസ് ചെയ്ത് 40 ദിവസം പിന്നിടുമ്പോഴാണ് ചിത്രം നൂറു കോടി ക്ലബ്ബില്‍ ഇടംപിടിയ്ക്കുന്നത്. മോഹന്‍ലാല്‍-വൈശാഖ് കൂട്ടുകെട്ടിലൊരുങ്ങിയ പുലിമുരുകന് ശേഷം നൂറുകോടി ക്ലബ്ബില്‍ ഇടംനേടുന്ന രണ്ടാമത്തെ മലയാള സിനിമയാണ് കായംകുളം കൊച്ചുണ്ണി. പുലിമുരുകന്‍ 150 കോടി രൂപയോളം കളക്ഷന്‍ നേടിയിരുന്നു.
നിവിന്‍ പോളിയുടെ അഭിനയജീവിതത്തിലെ ഏറ്റവും വലിയ വിജയചിത്രമാണ് കായംകുളം കൊച്ചുണ്ണി. 45 കോടി രൂപയായിരുന്നു ചിത്രത്തിന്റെ മുതല്‍മുടക്ക്. ഗോകുലം മൂവീസിന്റെ ബാനറില്‍ ഗോകുലം ഗോപാലനാണ് ചിത്രം നിര്‍മ്മിച്ചത്.ബോബി-സഞ്ജയ് കൂട്ടുകെട്ടിലൊരുങ്ങിയ ചിത്രത്തിന്റെ തിരക്കഥയും സിനിമയുടെ അവിഭാജ്യഘടകങ്ങളിലൊന്നാണ്. ആഗോളതലത്തിലെ ബിസിനസ് വഴിയാണ് ചിത്രം നൂറുകോടി ക്ലബ്ബില്‍ ഇടം നേടിയതെന്ന് അണിയറപ്രവര്‍ത്തകര്‍ വ്യക്തമാക്കി. ചിത്രത്തെ സംബന്ധിച്ച കണക്കുകളും ഇവര്‍ പുറത്തുവിട്ടിട്ടുണ്ട്.
കേരള/ഔട്ട് സൈഡ് കേരള കളക്ഷന്‍ – 57 കോടി
സാറ്റലൈറ്റ് റേറ്റ് – 15 കോടി
ജി.സി.സി – 18 കോടി
ഔട്ട് സൈഡ് ജി.സി.സി – 4.82 കോടി (യു.കെ- 1.75 കോടി, ന്യൂസിലാന്റ്- 17 ലക്ഷം, അമേരിക്ക- 1.8 കോടി, ഓസ്ട്രിയ- 1.10 കോടി)
ഓഡിയോ,വീഡിയോ റൈറ്റ്‌സ്- ഒരു കോടി
ഡബ്ബിങ്ങ് റൈറ്റ്‌സ്- 3.35 കോടി
ഹിന്ദി റൈറ്റ്‌സ്- 3 മൂന്ന് കോടി
ആകെ- 102.32 കോടി രൂപ
Comments are closed.