അരവിന്ദന്‍ കെ എസ് മംഗലത്തിന്റെ ‘കവര്’; പുസ്തകപ്രകാശനവും കാവ്യോത്സവവും ഡിസംബര്‍ 24ന്
അരവിന്ദന്‍ കെ എസ് മംഗലത്തിന്റെ ഏറ്റവും പുതിയ പുസ്തകം ‘കവരി‘ ന്റെ പ്രകാശനവും പ്രശസ്തകവികള്‍ പങ്കെടുക്കുന്ന കാവ്യോത്സവവും ഡിസംബര്‍ 24 ഞായറാഴ്ച വൈകിട്ട് 3.30ന് വൈക്കം സി കെ വിശ്വനാഥന്‍ സ്മാരകഹാളില്‍ (ഇണ്ടന്തുരുത്തിമന) നടക്കും. എം.ഡി.ബാബുരാജിന്റെ അദ്ധ്യക്ഷതയില്‍ ചേരുന്ന യോഗം ആലങ്കോട് ലീലാകൃഷ്ണന്‍ ഉദ്ഘാടനം ചെയ്യും പ്രശസ്ത കവി പി.കെ.ഗോപി പുസ്തകപ്രകാശനം നിര്‍വഹിക്കും. ശ്രദ്ധേയനായ യുവ എഴുത്തുകാരന്‍ ഫ്രാന്‍സിസ് നൊറോണ പുസ്തകം ഏറ്റുവാങ്ങും. ഡോ. പ്രമീളാദേവി മുഖ്യപ്രഭാഷണം നിര്‍വഹിക്കും. കവി സെബാസ്റ്റ്യന്‍ പുസ്തകം പരിചയപ്പെടുത്തും തുടര്‍ന്ന് പുതിയ തലമുറയിലെ യുവകവികള്‍ പങ്കെടുക്കുന്ന കാവ്യോത്സവം നടക്കും.
പള്ളിപ്പുറം മുരളി, അഡ്വ വി.ബി. ബിനു, സുമേഷ് കൃഷ്ണന്‍, ഗണേഷ് പുത്തൂര്‍, മീരാബെന്‍, ദുര്‍ഗ്ഗാപ്രസാദ്, സുബിന്‍ അമ്പിത്തറ, രാജന്‍ കൈലാസ്, സി.എസ്.നിയാസ് തുടങ്ങി പ്രമുഖര്‍ പരിപാടിയുടെ ഭാഗമാകും.
യുവകലാസാഹിതി വൈക്കം മണ്ഡലം കമ്മിറ്റിയാണ് പരിപാടി സംഘടിപ്പിച്ചിരിക്കുന്നത്. ഡി സി ബുക്‌സാണ് ‘കവരി’ ന്റെ പ്രസാധകര്‍.
Comments are closed.