അരവിന്ദന്‍ കെ.എസ്. മംഗലത്തിന്റെ ‘കവര്’ പ്രകാശനം ചെയ്തു
അരവിന്ദന്‍ കെ.എസ്. മംഗലത്തിന്റെ ‘കവര്‘ എന്ന കവിതാസമാഹാരം പ്രകാശനം ചെയ്തു. വൈക്കം സി കെ വിശ്വനാഥന്‍ സ്മാരകഹാളില്‍ (ഇണ്ടന്തുരുത്തിമന) നടന്ന ചടങ്ങില്‍ പ്രശസ്തകവിയും സാംസ്‌കാരിക പ്രവര്‍ത്തകനുമായ പി.കെ.ഗോപിയില്‍ നിന്നും കഥാകാരന്‍ ഫ്രാന്‍സിസ് നൊറോണ പുസ്തകം സ്വീകരിച്ചു. പ്രശസ്ത എഴുത്തുകാരനും വാഗ്മിയുമായ ആലങ്കോട് ലീലാകൃഷ്ണന്‍ പ്രകാശനച്ചടങ്ങ് ഉദ്ഘാടനം ചെയ്തു.
ഡോ. പ്രമീളാദേവി മുഖ്യപ്രഭാഷണം നടത്തി. കവി സെബാസ്റ്റ്യന്‍ പുസ്തകപരിചയം നിര്‍വഹിച്ചു. യുവകവികളായ രാജന്‍ കൈലാസ്, ഗണേഷ് പുത്തൂര്‍, ദുര്‍ഗാപ്രസാദ് , അജീഷ് ദാസന്‍, മീരാബെന്‍ , സി.എസ്. നിയാസ് എന്നിവര്‍ തുടര്‍ന്നു നടന്ന കാവ്യോത്സവത്തില്‍ പങ്കെടുത്തു. പള്ളിപ്പുറം മുരളി, അഡ്വ. വി.ബി.ബിനു, ജോസ് ചമ്പക്കര , മോഹന്‍ ഡി. ബാബു, രാജന്‍ അക്കരപ്പാടം, പി.എ. രാജപ്പന്‍ , ഷാജിമോന്‍ (അമ്മമലയാളം), അരവിന്ദന്‍ കെ എസ് മംഗലം തുടങ്ങിയവര്‍ സംസാരിച്ചു. എം.ഡി.ബാബുരാജ് അധ്യക്ഷനായ ചടങ്ങില്‍ സലിം മുല്ലശ്ശേരി സ്വാഗതവും ആര്‍ സുരേഷ് കൃതജ്ഞതയും രേഖപ്പെടുത്തി.
തനതായ ഭാഷാസംസ്‌കാരവും കാവ്യസംസ്‌കാരവും മലയാളത്തില്‍ ഉണ്ടെന്ന് ആലങ്കോട് ലീലാകൃഷ്ണന്‍ അഭിപ്രായപ്പെട്ടു. താഴ്ന്ന ജാതികള്‍ എന്ന മുദ്ര ചാര്‍ത്തപ്പെട്ടവര്‍ വഴി നടക്കുന്നതിനുള്ള സ്വാതന്ത്യത്തിനായി നടത്തിയ വൈക്കം സത്യഗ്രഹമാണ് നവോത്ഥാനകാലത്തിന് കേരളത്തില്‍ തുടക്കമിട്ടതെന്ന് അദ്ദേഹം പറഞ്ഞു. സത്യഗ്രഹശതാബ്ദി ആഘോഷിക്കുന്ന ഈ വേളയിലും അഷ്ടമിയോടനുബന്ധിച്ചു നടത്തുന്ന ജാതിത്താലം ഏറെ വൈരുധ്യം നിറഞ്ഞ കാഴ്ചയാണ് എന്നും അത് അവസാനിപ്പിക്കേണ്ടതാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഡി സി ബുക്‌സാണ് ‘കവരി’ ന്റെ പ്രസാധകര്‍.
Comments are closed.