കാട്ടൂരിന്റെ ചരിത്രവും ജീവിതവും
വി. വിജയകുമാര്‍
‘സ്വയം പിളരുന്ന കഥാകാരന്‍’ എന്ന ശീര്‍ഷകത്തിനു കീഴില്‍ അശോകന്‍ ചരുവില്‍ എന്ന എഴുത്തുകാരന്റെ കഥാലോകത്തെയും സാഹിതീയ ജീവിതത്തെയും നോക്കിക്കാണാന്‍ ഞാന്‍ ഇതിനു മുന്നേ ശ്രമിച്ചിട്ടുണ്ട്. പുഴകടന്ന്
പ്ലാശേരിയിലെ നാരായണന്‍ നമ്പീശനെന്ന സഖാവിനെ കാണാന്‍ പോകുന്ന ഒരാള്‍ അശോകനോടൊപ്പം അദ്ദേഹത്തിന്റെ കഥാലോകത്ത് എന്നുമുണ്ടായിരുന്നുവെന്നാണ് ഞാന്‍ കരുതുന്നത്. ഒരു സഖാവിന്റെ കരുണയോടെയും ഉത്തമബോദ്ധ്യങ്ങളോടെയും നടക്കുമ്പോഴും നിസ്സഹായതകളില്‍ പെടുകയും തകര്‍ച്ചയുടെ ഭാഗമാകേണ്ടിവരികയും വിമര്‍ശനത്തിലും സ്വയംവിമര്‍ശനത്തിലും മുങ്ങിനില്‍ക്കേണ്ടിവരികയും ചെയ്യുന്ന
ഒരാളാണിത്. മറുവശത്ത്, സാഹിത്യലോകത്തിന്നപ്പുറത്ത് സമൂഹമാധ്യമങ്ങളിലും മറ്റും പാര്‍ട്ടിക്കുവേണ്ടി ആവശ്യത്തിനും അനാവശ്യത്തിനും ന്യായീകരണം ചമയ്ക്കുന്ന മറ്റൊരാളായി അശോകന്‍ നിരന്തരം പ്രത്യക്ഷപ്പെടുകയും മറ്റുള്ളവരാല്‍ അപഹസിക്കപ്പെടുകയും ചെയ്യുന്നുമുണ്ട്. പ്രത്യക്ഷത്തില്‍ ഇയാള്‍ പ്രസ്ഥാനത്തെ നിരുപാധികം പിന്തുണയ്ക്കുന്നു. പക്ഷേ, പ്രസ്ഥാനത്തെ എഴുതുന്ന ഇയാളുടെ സാഹിത്യരചനകള്‍
വിമര്‍ശനംകൊണ്ടു നിറയുന്നു. ഈ പിളര്‍പ്പിനെ ഒട്ടുംതന്നെ മറയില്ലാതെ നോവലിലും കാണാവുന്നതാണ്.
അശോകന്‍ ചരുവിലിന്റെ കഥകളെപ്പോലെ ഈ നോവലും തന്റെ ദേശത്തെക്കുറിച്ചാണ്. നോവലിന്റെ ശീര്‍ഷകംതന്നെ കാട്ടൂര്‍കടവ് എന്നാണ്. ദേശത്തെ എഴുതുമ്പോഴും നോവലിന്റെ രചന ദേശസ്വത്വവാദത്തിന്റെയോ സങ്കുചിതദേശീയതയുടെയോ ആശയങ്ങളാല്‍ സ്വാധീനിക്കപ്പെടുന്നില്ല. ഈ നോവലില്‍ ഒരു ഭരണകൂടസംവര്‍ഗമായിട്ടോ അതിന്റെ തുടര്‍ച്ചാരൂപങ്ങളായിട്ടോ അല്ല ദേശം പ്രത്യക്ഷപ്പെടുന്നത്. ദേശത്തിന്റെ വ്യാപ്തിയും വിസ്തൃതിയും കണ്ടന്‍കുട്ടിയാശാനും മറ്റും നടന്നെത്താവുന്ന ദൂരങ്ങളാണ്. ദേശത്തനിമയില്‍നിന്നും വംശീയതയിലേക്കു സഞ്ചരിക്കുകയും അനുഭവലോകത്തെ അതിഭൗതികവും നിഗൂഢവുമായ തലങ്ങളില്‍ വ്യാഖ്യാനിക്കുകയും ചെയ്യുന്ന, ദേശരാഷ്ട്രസങ്കുചിതത്വത്തിനു ത്വരകമാകുന്ന ഒരു ആഖ്യാനശൈലിയെ സ്വീകരിക്കുന്ന രീതിയില്‍നിന്നും ഈ നോവല്‍ വളരെ അകലെയാണ്. അധഃസ്ഥിതരുടെ വിശ്വാസങ്ങളെയും ആചാരങ്ങളെയുംകുറിച്ചു പറയുമ്പോഴും ദേശത്തിന്റെ വര്‍ഗ്ഗബന്ധങ്ങളിലും
ജാതിവ്യവസ്ഥയിലും ലൈംഗികസദാചാരത്തിലും മറ്റും ഊന്നുന്ന രചനാശൈലി അനുഭവലോകത്തെ ഭൗതികവല്‍ക്കരിക്കുന്ന ഒരു പ്രവര്‍ത്തനമാണ് നടത്തുന്നത്. കാട്ടൂര്‍കടവിന്റെ പ്രകൃതിയിലേക്കും ജനജീവിതത്തിലേക്കും മനുഷ്യബന്ധങ്ങളിലേക്കും നോക്കുന്ന നോവലിസ്റ്റ് വിദേശിയായ ഒരു വായനക്കാരനുപോലും തുറക്കാവുന്ന കാട്ടൂര്‍കടവിന്റെ യാഥാര്‍ത്ഥ്യത്തെയും ചരിത്രത്തെയും എഴുതുന്നു. അശോകന്റെ കഥകളില്‍നിന്നും വ്യത്യസ്തമായി ഈ നോവല്‍ കാട്ടൂര്‍കടവില്‍ മാത്രമായി ഒതുങ്ങി നില്‍ക്കുന്നുമില്ല. ചില കാര്യങ്ങളിലെങ്കിലും കാട്ടൂര്‍കടവ് കേരളത്തിന്റെ പരിച്ഛേദമാണ്.
കാട്ടൂര്‍കടവ് ഒരു രാഷ്ട്രീയനോവലാണ്. കേരളരാഷ്ട്രീയചരിത്രത്തിലെ നിരവധി സംഭവങ്ങള്‍ നോവല്‍പ്രമേയത്തിന്റെ ഭാഗമാകുന്നു. മുഖ്യകഥാപാത്രങ്ങളുടെ ജീവിതാനുഭവങ്ങളുടെ ചിത്രണത്തിലും നോവലിന്റെ ഗതിയില്‍തന്നെയും സൂക്ഷ്മമായ രാഷ്ട്രീയ വിമര്‍ശനത്തിന്റെ ശബ്ദം കേള്‍ക്കാം. കേരളത്തിലെ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ ചരിത്രം നോവലില്‍ എഴുതപ്പെടുന്ന ദേശത്തിന്റെ ചരിത്രത്തില്‍ ലയിച്ചു കിടക്കുന്നുണ്ട്. ഒരു ദേശത്തെ ജനത സംഘര്‍ഷങ്ങളിലൂടെയും വേദനകളിലൂടെയും സഞ്ചരിച്ച നിരവധി സന്ദര്‍ഭങ്ങളെ ഈ കൃതി സാഹിതീയമായി പുനഃസൃഷ്ടിക്കുന്നു. അറിയപ്പെടാത്ത ചരിത്ര യാഥാര്‍ത്ഥ്യത്തെ വിവൃതമാക്കുന്ന ഒരു പ്രക്രിയ ഈ നോവലില്‍ സംഭവിക്കുന്നുണ്ട്. ചരിത്രമെന്ന അക്കാദമികവ്യവഹാരത്തിനു കഴിയാനാവാത്തത് മനുഷ്യമനസ്സുകളിലേക്കു കടന്നുചെന്ന് സാഹിത്യം നിര്‍വ്വഹിക്കുന്നു. അശോകന് സാഹിത്യം വാക്കുകളുടെ പരീ
ക്ഷണശാലയല്ല. എന്നാല്‍, കാട്ടൂര്‍കടവിലെ മനുഷ്യരുടെ വാക്കുകളില്‍ ചരിത്രം പുരണ്ടിരിക്കുന്നു. വാക്കിന്റെ സ്വത്വം മനുഷ്യരുടെ സ്വത്വത്തെത്തന്നെ രേഖപ്പെടുത്തുന്നു. എങ്കിലും ഇത് ദേശചരിത്രരചനയ്ക്ക് ഏറെ അനുയോജ്യമായ ആഖ്യാനശില്പമാണോയെന്ന സന്ദേഹം ഉയര്‍ത്തപ്പെട്ടേക്കാം.
കാട്ടൂര്‍കടവ് ഒരു രാഷ്ട്രീയനോവലാണ്. കേരളരാഷ്ട്രീയചരിത്രത്തിലെ നിരവധി സംഭവങ്ങള്‍ നോവല്‍പ്രമേയത്തിന്റെ ഭാഗമാകുന്നു. മുഖ്യകഥാപാത്രങ്ങളുടെ ജീവിതാനുഭവങ്ങളുടെ ചിത്രണത്തിലും നോവലിന്റെ ഗതിയില്‍തന്നെയും സൂക്ഷ്മമായ രാഷ്ട്രീയ വിമര്‍ശനത്തിന്റെ ശബ്ദം കേള്‍ക്കാം. കേരളത്തിലെ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ ചരിത്രം നോവലില്‍ എഴുതപ്പെടുന്ന ദേശത്തിന്റെ ചരിത്രത്തില്‍ ലയിച്ചു കിടക്കുന്നുണ്ട്. ഒരു ദേശത്തെ ജനത സംഘര്‍ഷങ്ങളിലൂടെയും വേദനകളിലൂടെയും സഞ്ചരിച്ച നിരവധി സന്ദര്‍ഭങ്ങളെ ഈ കൃതി സാഹിതീയമായി പുനഃസൃഷ്ടിക്കുന്നു. അറിയപ്പെടാത്ത ചരിത്രയാഥാര്‍ത്ഥ്യത്തെ വിവൃതമാക്കുന്ന ഒരു
പ്രക്രിയ ഈ നോവലില്‍ സംഭവിക്കുന്നുണ്ട്. ചരിത്രമെന്ന അക്കാദമികവ്യവഹാരത്തിനു കഴിയാനാവാത്തത് മനുഷ്യമനസ്സുകളിലേക്കു കടന്നുചെന്ന് സാഹിത്യം നിര്‍വ്വഹിക്കുന്നു. അശോകന് സാഹിത്യം വാക്കുകളുടെ പരീ
ക്ഷണശാലയല്ല. എന്നാല്‍, കാട്ടൂര്‍കടവിലെ മനുഷ്യരുടെ വാക്കുകളില്‍ ചരിത്രം പുരണ്ടിരിക്കുന്നു. വാക്കിന്റെ സ്വത്വം മനുഷ്യരുടെ സ്വത്വത്തെത്തന്നെ രേഖപ്പെടുത്തുന്നു. എങ്കിലും ഇത് ദേശചരിത്രരചനയ്ക്ക് ഏറെ അനുയോജ്യമായ ആഖ്യാനശില്പമാണോയെന്നസന്ദേഹം ഉയര്‍ത്തപ്പെട്ടേക്കാം.
പുസ്തകം വാങ്ങാന്‍ ക്ലിക്ക് ചെയ്യൂ
Comments are closed.