‘കഥയുടെ കാട്ടുവഴികളിലൂടെ…’എഴുത്തുകാരുടെ ഒത്തുചേരല്‍
തേക്കടി: കേരള വനം-വന്യജീവി വകുപ്പിന്റെ കീഴിലുള്ള പെരിയാര്‍ കടുവാ സങ്കേതവും കേരള സാഹിത്യ അക്കാദമിയും സംയുക്തമായി മലയാളത്തിലെ എഴുത്തുകാരുടെ ഒത്തുചേരല്‍ സംഘടിപ്പിക്കുന്നു. എഴുത്തുകാര്‍ക്ക് കാടിനെ അറിയാനും പ്രകൃതിയോടുള്ള നിലപാടുകളെക്കുറിച്ച് ഒരു പുനര്‍വിചിന്തനത്തിനും വേദിയൊരുക്കുകയാണ് ഈ ഒത്തുചേരലിലൂടെ ലക്ഷ്യമിടുന്നത്. മാര്‍ച്ച് 1,2,3 തീയതികളില്‍ പെരിയാര്‍ കടുവാ സങ്കേതത്തില്‍ വെച്ചാണ് ഈ സംഗമം സംഘടിപ്പിച്ചിരിക്കുന്നത്. വിവിധങ്ങളായ പരിപാടികളും ഇതോടൊപ്പമുണ്ട്.
എം.മുകുന്ദന്‍, ഖദീജ മുംതാസ്, എസ്.ശാരദക്കുട്ടി, വിനോയ് തോമസ്, ഫ്രാന്‍സിസ് നൊറോണ, എം.കെ മനോഹരന്‍, അഷ്ടമൂര്‍ത്തി, എസ്. ജോസഫ്, ടി.ഡി. രാമകൃഷ്ണന്‍, ഡോ.എം.അമൃത്, ഡോ.കെ.പി മോഹനന്‍, ഒ.പി സുരേഷ്, അശോകന്‍ ചരുവില്‍, അയ്മനം ജോണ്‍, നാരായണ്‍, അജയ് ശേഖര്‍, എന്‍.എ നസീര്‍, പ്രമോദ് രാമന്‍, ടി.പി. വേണുഗോപാല്‍, ഇ.കുഞ്ഞികൃഷ്ണന്‍, പി.എന്‍.ഉണ്ണികൃഷ്ണന്‍ എന്നിവര്‍ ഈ സംഗമത്തില്‍ പങ്കുചേരുന്നു.
Comments are closed.