DCBOOKS
Malayalam News Literature Website

സദാചാരബോധമില്ലാത്ത സാഹിത്യ സംസാകാരം വരുമെന്ന പ്രത്യാശയില്‍


പുതിയ എഴുത്തുകാരികളുടെ കഥകള്‍ കപടവും കൃത്യമവുമാണെന്ന് വി. ആര്‍. സുധീഷ്. ലൈംഗികതയ്ക്ക് വേണ്ടി ലൈംഗികത കൊണ്ടുവകരുകയാണ് ഇന്ന് ഒട്ടുമിക്ക കഥകളും. കേരള സാഹിത്യോത്സവത്തില്‍ വേദി വാക്കില്‍ കഥയുടെ ആഖ്യാന ഭേദങ്ങള്‍ എന്ന വിഷയത്തെക്കുറിച്ച് വി.ആര്‍. സുധീഷ്, സി.വി. ബാലകൃഷ്ണനും എം.കെ ഷബിതയുടെ എന്നിവര്‍ സംവദിച്ചു.

മലയാളത്തില്‍ പ്രണയകഥകള്‍ കൂടുതല്‍ എഴുതിയ എഴുത്തുകാരനാണ് വി,ആര്‍. സുധീഷ്. വിജയിച്ച കഥകളെ പിന്‍തുടരുന്ന പ്രവണതയാണ് ഇന്നത്തെ കഥാകാരന്മാരില്‍ കാണാന്‍ കഴിയുന്നത്. കൂടാതെ ചെറുകഥയുടെ ദൈര്‍ഘ്യം കൂടി വരുന്നുവെന്നും വി.ആര്‍. സുധീഷ് ചര്‍ച്ചക്കിടെ പറഞ്ഞു. ഏത് ഭാഷയും ഉപയോഗിക്കുന്ന ഒരു പ്രവണത ഇന്നത്തെ കഥകളില്‍ കാണാന്‍ സാധിക്കുന്നു. ഇന്നത്തെ കാലത്ത് സോഷ്യല്‍ മീഡിയയില്‍ മാത്രമായി കഥകള്‍ നില്‍ക്കുന്നതിനോട് ഞാന്‍ യോജിക്കുന്നില്ല എന്ന് സി.വി. ബാലകൃഷ്ണന്‍ പറഞ്ഞു. സദാചാരബോധമില്ലാത്ത ഒരു സാഹിത്യ സംസാകാരം വരുമെന്ന പ്രത്യാശയോടെ മോഡറേറ്റര്‍ എം. കെ. ഷബിത സെഷന്‍ അവസാനിപ്പിച്ചു.

ഡിസി കിഴക്കോമുറി ഫൗണ്ടേഷന്‍ ഇന്‍ക്രടിബിള്‍ ഇന്ത്യ, കേരള ടൂറിസം, കേരള സാംസ്‌കാരിക വകുപ്പ് കൂടാതെ കേരള സര്‍ക്കാരിന്റെ മറ്റുവകുപ്പുകളുമായി സഹകരിച്ചാണ് മൂന്നാമത് കേരള ലിറ്ററേച്ചര്‍ ഫെസ്റ്റിവല്‍ നടത്തുന്നത്.

 

Comments are closed.