ഒരു സ്ത്രീയുടെ ജീവിതത്തിൽ അങ്ങനൊന്നു സംഭവിച്ചാൽ…
കുറച്ചു നാൾ മുൻപ് വായിച്ച ഒരു പുസ്തകം ആണ്.. സിതാര. എസ് എന്ന എഴുത്തുകാരിയുടെ ” കഥകൾ “. അതിൽ “അഗ്നി ” എന്ന ഒരു കഥയെക്കുറിച്ച് ആണ്. ഏറെ ചർച്ച ചെയ്യപ്പെട്ട ഒരു വിഷയമാണ്.. സദാചാര വാദികൾ ഒട്ടും ദഹിക്കാതെ ഒട്ടേറെ വിമർശിച്ചു തുറിച്ചു നോക്കപ്പെട്ട ഒരു കഥാതന്തുവാണ്.. അതിലെ നായികാ കഥാപാത്രത്തെ ജോലി കഴിഞ്ഞ് സന്ധ്യക്ക് സൈക്കിളിൽ വീട്ടിലേക്കു പോകുന്ന വഴിയിൽ ഒരു കു റ്റിക്കാടിനു അടുത്തുവച്ചു അതിക്രൂരമായി റേപ്പ് ചെയ്യുന്ന ഒരു സംഭവം ഉണ്ട്.. ധരിച്ചിരുന്ന sanitary pad കൂടി വലിചൂരി ഊഴം വച്ചു അവളെ ഉപദ്രവിച്ചപ്പോൾ ലോകത്തിലെ ഏറ്റവും അപമാനിതായായ സ്ത്രീയായി എ ങ്ങനൊക്കെയോ വീടെത്തി പിറ്റേന്ന് ജോലിസ്ഥലത്തിനടുത്തു വച്ചു അവരെ വീണ്ടും കാണുന്നു…
ഇന്നലെ എങ്ങനെ ഉണ്ടായിരുന്നു എന്ന വഷളച്ചിരിയോടുള്ള ഒന്നാമന്റെ ചോദ്യത്തിന്.. നിങ്ങൾ ഒട്ടും പോരായിരുന്നു.. ഒരു സ്ത്രീയെ തൃപ്തിപ്പെടുതാൻ തനിക്കാവുമെന്നു തോന്നുന്നില്ല എന്നു പറഞ്ഞു കൊണ്ടും കാണുമ്പോളൊക്കെ പരിഹാസത്തോടെ നോക്കി ചിരിച്ചും അയാളെ അപകർഷതാബോധത്തിന്റെ ആഴക്കുഴിയിലേക്ക് തള്ളിവിട്ടു.. അതായിരുന്നു അയാൾക്കുള്ള ശിക്ഷ..
രണ്ടാമൻ ഒരു പ്രഭു കുമാരൻ ആയിരുന്നു.. നിന്നെ എനിക്ക് നല്ലവണ്ണം ഇഷ്ടമായി.. നീ ഒരു അസ്സൽ പുരുഷൻ ആണ് എന്നു അവന്റെ കവിളിൽ തൊട്ടു പറഞ്ഞു കൊണ്ട് അവൾ കടന്നുപോയി.. കാണുമ്പോൾ ഒക്കെ അവനെ നോക്കി വേദനയോടെ ചിരിച്ചു…
മൂന്നാമൻ ആയ പൊടി മീശക്കാരൻ സ്വമേധയാ തെറ്റ് ഏറ്റു പറഞ്ഞു മാപ്പിരന്നു… ജോലി കഴിഞ്ഞ് വന്ന ഒരു വൈകുന്നേരം അവളെ കാത്തു അവൻ ഉണ്ടായിരുന്നു.. കരഞ്ഞു കൊണ്ട് മാപ്പ് ചോദിച്ച അവനെ സാരമില്ല, പൊയ്ക്കോളൂ എന്നു പറഞ്ഞു മുടിയിൽ തലോടിക്കൊണ്ട് അവൾ യാത്രയാക്കി…
രണ്ടാമനെ കൊണ്ട് അവൾ തന്നെ സ്നേഹിപ്പിച്ചു.. ” നിന്റെയീ സ്നേഹം ആണ് എന്റെ പ്രതികാരം എന്നവൾ പറയുന്നു…
റേപ്പ് ചെയ്യപ്പെട്ട ഒരു സ്ത്രീ വേറിട്ട രീതിയിൽ പ്രതികരിച്ചതാണ് ഇതിലെ ദഹിക്കാതെ പോയ വശം… ഒരു സ്ത്രീയുടെ ജീവിതത്തിൽ അങ്ങനൊന്നു സംഭവിച്ചാൽ… അവൾ ഒതുങ്ങിക്കൂടി ഇരുന്നു കൊള്ളണം.. അല്ലെങ്കിൽ ആത്മഹത്യ ചെയ്തോളണം.. സാറ ജോസഫ് പറഞ്ഞപോലെ ജീർണ്ണി ച്ചതും , ചെടിപ്പിക്കുന്നതും, അഴകോഴമ്പനുമായ സ്ത്രീ സങ്കൽപത്തിൽ നിന്ന് വേറിട്ട പുതിയ ഒരു പെണ്ണ്.. അത് ഇന്നത്തെ മലയാളിക്ക് ഉൾക്കൊള്ളാൻ പറ്റാത്ത ഒന്നാണ്… ഒരു പത്തു കൊല്ലം കഴിഞ്ഞെങ്കിലും ഈ മനസ്ഥിതിയിൽ എന്തേലും മാറ്റം കണ്ടാൽ മതിയായിരുന്നു…
പുസ്തകം വാങ്ങാന്‍ സന്ദര്‍ശിക്കുക
സിതാരയുടെ ‘കഥകള്‍-സിതാര’ എന്ന കഥാസമാഹാരത്തിലെ അഗ്നി എന്ന കഥയ്ക്ക് അമ്പിളി നായര്‍ എഴുതിയ വായനാനുഭവം
Comments are closed.