മുത്തശ്ശീ, എങ്ങനെയാണ് ഇത്രയും കഥകള്‍ മുത്തശ്ശിക്കറിയുന്നത്?
സുധാ മൂര്‍ത്തി
എല്ലാവരും കൃഷ്ടാക്ക എന്നു വിളിച്ചിരുന്ന എന്റെ മുത്തശ്ശി കൃഷ്ണവാത്സല്യനിധിയും വളരെ ബുദ്ധിമതിയുമായിരുന്നു. അസാധ്യമായി കഥ പറയാനുള്ള പാടവം മുത്തശ്ശക്കുണ്ടായിരുന്നു. മുത്തശ്ശിയുടേതായിട്ടുള്ള പ്രഭാഷണങ്ങളല്ല, മറിച്ച് ജീവിതത്തില്‍ നമ്മള്‍ കാത്തു സൂക്ഷിക്കേണ്ടതായിട്ടുള്ള മൂല്യങ്ങളെക്കുറിച്ചായിരുന്നു അവര്‍ കഥകളിലൂടെ പറഞ്ഞുതന്നിരുന്നത്. ഇപ്പോഴും ആ കഥകളും മൂല്യങ്ങളും
എന്നോടൊപ്പം തന്നെയുണ്ട്. വടക്കന്‍ കര്‍ണടകയിലെ അധികമാരും ശ്രദ്ധിക്കപ്പെടാത്ത ചെറിയൊരു പട്ടണമായ
ഷിഗോണിലായിരുന്നു ഞാനും എന്റെ ബന്ധുക്കളും ഞങ്ങളുടെ കുട്ടിക്കാലം ചെലവഴിച്ചിരുന്നത്. മുത്തശ്ശിയോടും
മുത്തശ്ശനോടുമൊപ്പം വളരെ തുറസ്സായ ജീവിതാന്തരീക്ഷത്തില്‍ ഒട്ടും പിരിമുറുക്കങ്ങളില്ലാതെ, അടച്ചുമൂടപ്പെടാതെ ഞങ്ങളുടെ കുട്ടിക്കാലം സന്തോഷഭരിതമായിരുന്നു. എന്തുകിട്ടിയാലും എല്ലാം ഞങ്ങള്‍ ഒന്നിച്ചു പങ്കിട്ടിരുന്ന കാലം. ഞങ്ങള്‍ കസിന്‍സ് തമ്മില്‍ വളരെ നല്ല മാനസികൈക്യമുണ്ടായിരുന്നു. ആ ഐക്യത്തിനുപിന്നിലെ വലിയ ശക്തി എന്റെ മുത്തശ്ശിയായിരുന്നു.
ഈ പുസ്തകത്തിലെ കഥകള്‍ എന്റെ ബാല്യകാലത്തിന്റെ പ്രതിഫലനംതന്നെയാണ്. എന്നിരുന്നാലും ഞാന്‍ എഴുതാന്‍ തുടങ്ങിയപ്പോള്‍ ചെറിയ ചില മാറ്റങ്ങളൊക്കെ വരുത്തിയിട്ടുണ്ട്.
എന്റെ പേരക്കുട്ടി കൃഷ്ണയുടെ പിറവിയിലൂടെ, അവളാണ് എന്നെ മുത്തശ്ശി എന്ന പദവിയിലേക്ക് ഉയര്‍ത്തിയത്. മുമ്പെങ്ങുമില്ലാത്തവണ്ണം കഥകളുടെ പ്രാധാന്യം ഞാന്‍ മനസ്സിലാക്കുന്നത് ഈയവസരത്തിലാണ്. കുട്ടികള്‍ക്ക് അറിവുണ്ടാകാന്‍ കഥകള്‍ എത്രമാത്രം സഹായകരമാണെന്ന് ഞാന്‍ തിരിച്ചറിയുന്നു. ഈ പുസ്തകം എഴുതിയതും അതുകൊണ്ടാണ്.
മുത്തശ്ശീ, എങ്ങനെയാണ് ഇത്രയും കഥകള്‍ മുത്തശ്ശിക്കറിയുന്നത്? ആദ്യത്തെ ദിവസംതന്നെ കുട്ടികള്‍ ചോദിച്ചു.
കുട്ടികളെ നോക്കി പുഞ്ചിരിച്ചുകൊണ്ട് മുത്തശ്ശി പറഞ്ഞു: ‘എന്റെ മുത്തശ്ശി എനിക്ക് ധാരാളം കഥകള്‍ പറഞ്ഞുതന്നിട്ടുണ്ടായിരുന്നു. ചില കഥകള്‍ ഞാന്‍ വായിച്ചറിഞ്ഞതാണ്. കുറച്ചു കഥകള്‍ നിങ്ങളെപ്പോലുള്ള
കുഞ്ഞുങ്ങളില്‍നിന്നും പഠിച്ചെടുത്തവയാണ്. ബാക്കിയുള്ളവ നിങ്ങളുടെ മുത്തശ്ശന്‍ പറഞ്ഞുതന്നതും!’
ഒരുമാത്ര നിര്‍ത്തിയിട്ട് മുത്തശ്ശി തുടര്‍ന്നു: ‘കഴിഞ്ഞ തവണ വന്നപ്പോള്‍ കണ്ടതില്‍നിന്നും നിങ്ങളെല്ലാവരും ഒരുപാട് വളര്‍ന്നിരിക്കുന്നു. അതുകൊണ്ടുതന്നെ കഥകള്‍ പറയാന്‍ തുടങ്ങുന്നതിനുമുമ്പ് എനിക്കൊരു കാര്യം ഓരോരുത്തരില്‍നിന്നും കേള്‍ക്കേണ്ടതുണ്ട്: വലുതാവുമ്പോള്‍ ആരായിത്തീരണമെന്നാണു നിങ്ങളുടെയൊക്കെ ആഗ്രഹം?’
പതിനൊന്നു വയസ്സുകാരനാണ് രഘു. കുട്ടികളുടെ കൂട്ടത്തില്‍ ഏറ്റവും മുതിര്‍ന്നയാളും രഘുവാണ്.
മുത്തശ്ശിയുടെ ചോദ്യം കേട്ടയുടന്‍ രഘു പറഞ്ഞു: ‘എനിക്ക് പരിസ്ഥിതി ശാസ്ത്രജ്ഞനാകണം.’ ഒമ്പത് വയസ്സുകാരിയായ മീനു പറഞ്ഞു: ‘ആരായിത്തീരണമെന്ന് ഞാന്‍ തീരുമാനിച്ചിട്ടൊന്നുമില്ല, ഒരുപക്ഷേ, എന്റെ
അച്ഛനെപ്പോലെ ഒരു കംപ്യൂട്ടര്‍ ജോലിക്കാരനാവുമായിരിക്കും.’ പത്തു വയസ്സുകാരനായ ആനന്ദ് പറഞ്ഞത് കേള്‍ക്കണോ;’എനിക്കൊരു വാനശാസ്ത്രജ്ഞനാവണം.’ ആനന്ദിന്റെ ഇരട്ട സഹോദരിയായ കൃഷ്ണ
ദൃഢനിശ്ചയത്തോടെ പറഞ്ഞു: ‘എനിക്കൊരു ഫാഷന്‍ ഡിസൈനര്‍ ആയാല്‍ മതി.’ മുത്തശ്ശി വീണ്ടും
പുഞ്ചിരിച്ചു. അവര്‍ പറഞ്ഞു: ‘നിങ്ങള്‍ക്കോരുത്തര്‍ക്കും ഭാവിയെക്കുറിച്ചു സങ്കല്പങ്ങളുണ്ട് എന്നറിയുന്നതില്‍ എനിക്കു സന്തോഷമുണ്ട്. ജീവിതത്തില്‍ നമുക്കോരോരുത്തര്‍ക്കും ഇത്തരത്തില്‍ ലക്ഷ്യങ്ങളുണ്ടാവണം. മറ്റുള്ളവരെ സഹായിക്കാനുള്ള മനഃസ്ഥിതിയോടൊപ്പം നമ്മുടെ ലക്ഷ്യം സഫലീകരിക്കാനുള്ള ശ്രമങ്ങളും നടത്തിക്കൊണ്ടേയിരിക്കണം.
പുസ്തകം വാങ്ങാന്‍ ക്ലിക്ക് ചെയ്യൂ
Comments are closed.