കഥ പറയാനായി മാത്രം മാറ്റി വെച്ച ഒരു ജീവിതം
ഗബ്രിയേല്‍ ഗാര്‍സിയ മാര്‍കേസിന്റെ ‘കഥ പറയാനൊരു ജീവിതം’ എന്ന പുസ്തകത്തിന് അതിഖ് ഹനീഫ് എഴുതിയ വായനാനുഭവം
പന്ത്രണ്ട് ദിവസമെടുത്ത് വായിച്ചു തീര്‍ക്കാന്‍ വെച്ചിരുന്ന ഒരു പുസ്തകം പന്ത്രണ്ട് വര്‍ഷമെടുത്ത് തീര്‍ക്കുന്നതിനെ കുറിച്ചാണ് ഇപ്പോള്‍ ആലോചിക്കുന്നത്. യാഥാര്‍ഥ്യമേത് ഭാവനയേത് എന്ന് വേര്‍തിരിച്ചറിയാന്‍ സാധിക്കാത്ത (അതിന്റെ ആവശ്യമില്ലാത്ത) മാജിക്കിന്റെ ഒഴുക്കാണ് ഗബ്രിയേല്‍ ഗാര്‍സിയ മാര്‍കേസിന്റെ ജീവിതം.
‘Living to to tell the tale’, കഥ പറയാനായി മാത്രം മാറ്റി വെച്ച ഒരു ജീവിതം, കഥ പറഞ്ഞു തുടങ്ങുമ്പോള്‍ നമ്മളില്‍ പലരുടെയും നടക്കാതെ പോയ ആഗ്രഹങ്ങളെ, സ്വന്തമാക്കാതെ പോയ ആളുകളെ നമ്മളതിനോട് ചേര്‍ത്ത് വെക്കുന്നു. മാര്‍കേസിന്റെ ജീവിതത്തിലെ മാജിക്കിന്റെ ഒരംശമെങ്കിലും നമ്മുടെ ജീവിതത്തില്‍ ഉണ്ടായിരുന്നെങ്കില്‍ എന്ന് നമ്മള്‍ ആഗ്രഹിച്ചുപോവുന്ന നിമിഷങ്ങളാണ് മാര്‍കേസ് വായന നമുക്ക് നല്‍കുന്നത്. ബൃഹത്തായ ഒരു കൃതിയുടെ വായന പ്രഥമിക ഘട്ടത്തില്‍ മാത്രമുള്ളപ്പോള്‍ ഇത്ര മാത്രം പറയണമെന്ന് തോന്നി, ഇത്ര മാത്രം!
വായന യഥാര്‍ത്ഥത്തില്‍ ഒരൊളിച്ചോട്ടമാണ്, ജീവിതത്തിന്റെ പരുക്കന്‍ യാഥാര്‍ഥ്യങ്ങളില്‍ നിന്ന്, രാത്രിയെയും പകലിനെയും കീഴടക്കിയ വിഷാദങ്ങളില്‍ നിന്നുള്ള മനോഹരമായ ഒളിച്ചോട്ടം. നമ്മള്‍ മരിച്ചു പോകുമ്പോള്‍ നമ്മളെ കാണാന്‍ വരുന്ന ആളുകളെ പോലെ നമ്മള്‍ വായിച്ചുകൊണ്ടിരിക്കെ നമ്മളെ കാണാന്‍ വരുന്നത് ആരാണ്?
Comments are closed.