കശ്മീരില്‍ കല്ലേറ് നടത്തിയവര്‍ക്കെതിരെ സുരക്ഷാസൈന്യത്തിന്റെ വെടിവെയ്പ്പ്; മൂന്ന് പേര്‍ മരിച്ചു
ശ്രീനഗര്‍: കശ്മീരില്‍ സുരക്ഷാ സൈന്യത്തിന്റെ പട്രോളിങ് സംഘത്തിന് നേരെ കല്ലേറ് നടത്തിയവര്‍ക്കെതിരെ ഉണ്ടായ വെടിവെയ്പ്പില്‍ പതിനാറു വയസുകാരി ഉള്‍പ്പെടെ മൂന്ന് പേര്‍ മരിച്ചു. കശ്മീരിലെ കുല്‍ഗാമിലാമിലാണ് സംഭവം ഉണ്ടായത്. റെഡ്‌വനി മേഖലയില്‍ പട്രോളിങ് നടത്തിയിരുന്ന സൈന്യത്തിന് നേരെയായിരുന്നു അപ്രതീക്ഷിതമായി കല്ലേറ് ഉണ്ടായത്. തുടര്‍ന്ന് സൈന്യം പ്രതിഷേധക്കാര്‍ക്ക് നേരെ വെടിവെയ്ക്കുകയായിരുന്നു.
മരിച്ചവരെല്ലാം കുല്‍ഗാമിലെ ഹവൂരാ സ്വദേശികളാണ്. പത്തോളം പ്രതിഷേധക്കാര്‍ക്കും സംഭവത്തില്‍ പരുക്കേറ്റിട്ടുണ്ട്. ഇവരെ വിവിധ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു. അതേസമയം പ്രദേശത്ത് സംഘര്‍ഷാവസ്ഥ തുടരുകയാണ്. കുല്‍ഗാം, അനന്ത്‌നാഗ് ജില്ലകളില്‍ മൊബൈല്‍, ഇന്റര്‍നെറ്റ് സേവനങ്ങള്‍ താത്കാലികമായി റദ്ദാക്കിയിട്ടുണ്ട്.
Comments are closed.