കര്‍ണാടകയില്‍ നാളെ വിശ്വാസവോട്ടെടുപ്പ്
കര്‍ണാടകയില്‍ നിയമസഭയില്‍ നാളെ നാലിന് വിശ്വാസവോട്ടെടുപ്പ് നടത്താന്‍ സുപ്രീംകോടതി ഉത്തരവിട്ടു. ഭുരിപക്ഷമില്ലാതിരുന്നിട്ടും ബിജെപിയെ സര്‍ക്കാര്‍ രൂപീകരിക്കാന്‍ അനുവദിച്ചതിനെതിരെ കോണ്‍ഗ്രസ് നല്‍കിയ ഹര്‍ജിയിലാണ് സുപ്രീംകോടതിയുടെ തീരുമാനം.
വിശ്വാസവോട്ടെടുപ്പിന് തയ്യാറെന്ന് കോണ്‍ഗ്രസ്- ജെ.ഡി.എസ്. സഖ്യം സുപ്രീം കോടതിയെ അറിയിച്ചു. ജി.ജെ.പി.ക്ക് ഭൂരിപക്ഷമുണ്ടെന്നാണ് യെദ്യൂരപ്പയുടെ അവകാശവാദം. നാളെ തന്നെ സഭയില്‍ വിശ്വാസവോട്ടെയുപ്പ് നടത്തിക്കൂടെ എന്ന് കോടതി ചോദിച്ചു. ഇതിന് മറുപടിയായാണ് കോണ്‍ഗ്രസിനുവേണ്ടി ഹാജരായ മനു അഭിഷേക് സിങ്‌വി വിശ്വാസവോട്ടെടുപ്പിന് തയ്യാറാണെന്ന് അറിയിച്ചത്.
Comments are closed.