ആര്‍ എസ് വിമലിന്റെ കര്‍ണ്ണന്‍ പൃഥ്വിയല്ല തമിഴ് നടന്‍ വിക്രം
ഒരിക്കല്‍ അനൗണ്‍സ് ചെയ്ത് പാതിയില്‍ നിലച്ച ആര്‍.എസ്.വിമലിന്റെ കര്‍ണന് പുനര്‍ജന്‍മം. 300 കോടിയുടെ ബിഗ് ബജറ്റ് ചിത്രം മഹാവീര്‍ കര്‍ണ്ണന്‍ വിമല്‍ തന്നെ ഫെയ്‌സ്ബുക്കില്‍ പ്രഖ്യാപിച്ചു. നായകനാകുന്നത് പക്ഷേ പൃഥ്വിരാജ് അല്ല, തെന്നിന്ത്യന്‍ താരം വിക്രമാണ് കര്‍ണനാകുക. 2019 ഡിസംബറില്‍ റിലീസ് ചെയ്യുന്ന ചിത്രത്തിന്റെ ഷൂട്ടിങ്ങ് ഈ വര്‍ഷം ഒക്ടോബര്‍ മുതല്‍ ആരംഭിക്കും. ന്യൂയോര്‍ക്ക് ആസ്ഥാനമായ യുനൈറ്റഡ് ഫിലിം കിങ്ഡമാണ് നിര്‍മാണം.
ഹിന്ദിയിലാണ് ചിത്രം ഒരുങ്ങുക. ഇന്ത്യയിലെ എല്ലാ ഭാഷകളിലും പുറത്തിറക്കും. പൃഥ്വിരാജിന്റെയും വിമലിന്റെയും സ്വപ്നചിത്രമായാണ് കര്‍ണന്‍ വിലയിരുത്തപ്പെട്ടിരുന്നത്. 300 കോടി സിനിമയെന്ന നിലയില്‍ ചിത്രം പ്രഖ്യാപിക്കുകയും ചെയ്തു. പിന്നീട് ചിത്രത്തിന്റെ ജോലികള്‍ നിറുത്തിവെച്ചിരിക്കുകയാണെന്ന് വാര്‍ത്തകളുണ്ടായിരുന്നു. എന്നാല്‍ ചിത്രവുമായി മുന്നോട്ട് പോകുമെന്ന് പൃഥ്വിയും കഴിഞ്ഞ ഒരു അഭിമുഖത്തില്‍ പറഞ്ഞിരുന്നു. ഇതിനിടെയാണ് പ്രേക്ഷകരെ ഞെട്ടിച്ച് വിമലിന്റെ പുതിയ പ്രഖ്യാപനം.
മമ്മൂട്ടിയെ നായകനാക്കിയും കര്‍ണ്ണന്റെ കഥ ആസ്പദമാക്കി സിനിമയിറക്കാന്‍ മധുപാല്‍ പി.ശ്രീകുമാര്‍ ടീം ആലോചിക്കുന്നുണ്ട്.
Comments are closed.