‘പ്രഗ്നന്‍സി ബൈബിള്‍’; മതവികാരം വ്രണപ്പെടുത്തി; കരീന കപൂറിന് എതിരെ പരാതി
ഗർഭകാലത്തെ ശാരീരികവും മാനസികവുമായ അനുഭവങ്ങൾ ഉൾക്കൊള്ളിച്ചു ബോളിവുഡ് താരം കരീന കപൂര്‍ എഴുതിയ പുസ്തകത്തിനെതിരെ പരാതിയും പ്രതിഷേധവും. അതിഥി ഷാ ബിംജാനിയ്‌ക്കൊപ്പം കരീന എഴുതിയ ‘പ്രഗ്നന്‍സി ബൈബിള്‍’ എന്ന പുസ്തകമാണ് പരാതിയ്ക്ക് ആധാരം. ‘പ്രഗ്നന്‍സി ബൈബിള്‍’ എന്ന പുസ്തകത്തിന്റെ പേര് മതവികാരം വ്രണപ്പെടുത്തുന്നുവെന്ന് കാണിച്ച് ആൽഫ ഒമേഗ ക്രിസ്ത്യൻ മഹാസംഗ് അദ്ധ്യക്ഷൻ ആശിഷ് ഷിൻഡേയാണ് പരാതി നൽകിയിരിക്കുന്നത്. കരീനയ്ക്ക് പുറമേ സഹ എഴുത്തുകാരിയായ അതിഥി സാഹ ഭീംജാനി, പ്രസാധകരായ ജഗ്ഗെർനൗട്ട് ബുക്ക്‌സ് എന്നിവർക്കെതിരെയും പരാതി നൽകിയിട്ടുണ്ട്.
ജൂലൈ ഒൻപതിനാണ് കരീന പ്രഗ്നൻസി ബൈബിൾ പ്രസിദ്ധീകരിച്ചത്. തന്റെ മൂന്നാമത്തെ കുഞ്ഞ് എന്നായിരുന്നു താരം പുസ്തകത്തെ വിശേഷിപ്പിച്ചിരുന്നത്. ഗർഭം ധരിച്ചിരുന്നപ്പോൾ ഉണ്ടായ അനുഭവങ്ങളാണ് ഉള്ളടക്കം.
Comments are closed.