DCBOOKS
Malayalam News Literature Website

ഷുഹൈബിന്റെ കൊലപാതകം  രാഷ്ട്രീയ വൈരാഗ്യം മൂലമെന്ന് എഫ്.ഐ.ആര്‍

യൂത്ത് കോണ്‍ഗ്രസ് നേതാവ് കണ്ണൂര്‍ എടയന്നൂര്‍ സ്വദേശി ഷുഹൈബിന്റെ കൊലപാതകം സിപിഎം പ്രവര്‍ത്തകരുടെ രാഷ്ട്രീയ വൈരാഗ്യം മൂലമെന്ന് എഫ്.ഐ.ആര്‍. കേസന്വേഷണത്തിന്റെ ഭാഗമായി മൂപ്പത് പേരെ മട്ടന്നൂര്‍ പൊലീസ് ചോദ്യം ചെയ്തു. കൊലപാതകത്തില്‍ പ്രതിഷേധിച്ച് ഡിസിസി പ്രസിഡന്റ് സതീശന്‍ പാച്ചേനി നടത്തുന്ന ഇരുപത്തിനാല് മണിക്കൂര്‍ ഉപവാസ സമരം തുടരുകയാണ്.

സഹിഷ്ണുത ദൗര്‍ബല്യമായി സി.പി.എം കാണരുതെന്നും ആയുധമെടുക്കാന്‍ നിര്‍ബന്ധിക്കരുതെന്നും കെ.സുധാകരന്‍ പറഞ്ഞു. എടയന്നൂര്‍ മേഖലയിലെ രാഷ്ട്രീയ തര്‍ക്കങ്ങളും സംഘര്‍ഷവുമാണ് കൊലപാതകത്തില്‍ കലാശിച്ചതെന്നാണ് പൊലീസ് നിഗമനം. സിപിഎം പ്രവര്‍ത്തകരെയും സിഐടിയു അംഗങ്ങളെയും കേസന്വേഷണത്തിന്റെ ഭാഗമായി ചോദ്യം ചെയ്ത് കഴിഞ്ഞു.

സിപിഎമ്മിന്റെ കൊലപാതക രാഷ്ട്രീയം അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ട് കണ്ണൂര്‍ കലക്ടറേറ്റിന് മുന്‍പില്‍ സതീശന്‍ പാച്ചേനി നടത്തുന്ന സമരം തുടരുകയാണ്. അയുധമെടുക്കുന്നവരോട് ആയുധമെടുക്കാതെ കോണ്‍ഗ്രസ് പോരാടുമെന്ന് കെ.സുധാകരന്‍ പറഞ്ഞു. സഹിഷ്ണുത ദൗര്‍ബല്യമായി സിപിഎം കാണരുത്. ആയുധമെടുക്കാന്‍ സിപിഎം നിര്‍ബന്ധിക്കരുതെന്നും സുധാകരന്‍ പറഞ്ഞു.

Comments are closed.