കണ്ണൂർ ബുക്ഫെയർ ഉദ്ഘാടനവും പുസ്തകപ്രകാശനവും അനുമോദനവും ജൂലൈ 3 ന്
ജൂലൈ 3 ,4 ,5 തീയ്യതികളിലാണ് പുസ്തകമേള നടക്കുന്നത്
കണ്ണൂരിൽ ഡി സി ബുക്സ് സംഘടിപ്പിക്കുന്ന ബുക് ഫെയറിന്റെ ഉദ്ഘാടനവും പുസ്തകപ്രകാശനവും അനുമോദനയോഗവും ജൂലൈ 3 ന് രാവിലെ 11.30 ന് പയ്യാമ്പലം ഉർസുലൈൻ സ്കൂൾ ഓഡിറ്റോറിയത്തിൽ വെച്ച് നടക്കും. സിസ്റ്റർ അർച്ചന പോൾ ഡി സി ബുക്ഫെയർ ഉദ്ഘാടനം ചെയ്യും. സ്കൂൾ പ്രിൻസിപ്പൽ കൂടിയായ സിസ്റ്റർ അർച്ചന പോളിന്റെ “ഡി സി ക്വിസ് ചരിത്രം” പുസ്തകത്തിന്റെ രണ്ടാം പതിപ്പിന്റെ പ്രകാശനം എഴുത്തുകാരനും മോട്ടിവേഷണൽ സ്പീക്കറുമായ സുനിൽ ജോൺ നിർവ്വഹിക്കും. സിസ്റ്റർ അർച്ചന പോളിനെ ചടങ്ങിൽ ആദരിക്കും. ഡി സി ബുക്സ് എഡിറ്റർ ദീപ്തി ദിനേശ് നന്ദി പ്രകാശനം നടത്തും
ജൂലൈ 3 ,4 ,5 തീയ്യതികളിലാണ് പുസ്തകമേള നടക്കുന്നത്.
കഥ, കവിത, നോവല്‍, യാത്രാവിവരണം, ആത്മകഥ, ബാലസാഹിത്യം, ആരോഗ്യം, പാചകം, ആദ്ധ്യാത്മികം, വിജ്ഞാനം, സെല്‍ഫ് ഹെല്‍പ്പ് തുടങ്ങിയ മേഖലയിലെ ഇംഗ്ലിഷ്, മലയാളം പുസ്തകങ്ങളുടെ അതിവിപുലമായ ശേഖരമാണ് ഡി സി ബുക്സ് മേളയില്‍ ഒരുക്കിയിരിക്കുന്നത്. കുട്ടികള്‍ക്കായുള്ള പ്രത്യേക പുസ്തകങ്ങളും മേളയില്‍ ലഭ്യമാണ്.
Comments are closed.