കണ്ണന്‍ ചിരട്ടയും പെണ്‍പൂവും: റസാഖ് ചെത്ത്‌ളാത്ത് എഴുതിയ കവിത
ഒക്ടോബർ ലക്കം പച്ചക്കുതിരയില്‍
കല്ല്യാണം കഴിഞ്ഞ്
പെണ്ണ് ഗര്‍ഭിണിയായതില്‍പ്പിന്നെ
അറിയാന്‍ പലരും
തിടുക്കം പറഞ്ഞു;
ഉദരത്തില്‍ കിടക്കുന്നത്
ആണ്‍കുഞ്ഞോ?
അതോ
പെണ്‍കുഞ്ഞോ?
ഗര്‍ഭവിവരം ആദ്യമറിയിച്ചത്
പതിമാതാവിനെ
പിന്നെ സഹോദിമാരെയും.
മംഗളവാര്‍ത്ത കേട്ടവര്‍
അന്നേ ദിവസം
ഒരുങ്ങി പുറപ്പെട്ടു,
ഭാര്യവീട്ടിലേക്ക്;
ജനിക്കാനിരിക്കുന്ന
കുഞ്ഞിനെ അറിയാന്‍.
പോകും മുമ്പ്
എന്തെല്ലാം സാധനങ്ങള്‍ വേണം?
അവര്‍ കൂടിയാലോചനയിലായ്.
ഉടുപ്പിക്കാന്‍
നേരിയ പഞ്ഞിവസ്ത്രം
തലയില്‍ വെക്കാന്‍
തലയിണ
അരയില്‍ കെട്ടാന്‍
പൊന്‍തുടര്‍
കഴുത്തിലണിയാന്‍
സ്വര്‍ണമാല
തലയില്‍ ചൂടാന്‍
പൊന്‍മൊട്ട്
വായില്‍ വെക്കാന്‍
തേന്‍തുള്ളി
കാലില്‍ കെട്ടാന്‍
കിങ്ങിണി
പാടിയുറക്കാന്‍
കിലുക്കുകള്‍
അങ്ങനെയെല്ലാമെല്ലാം….
പൂര്‍ണ്ണരൂപം 2024 ഒക്ടോബർ ലക്കം പച്ചക്കുതിരയില്‍
ഡിജിറ്റല്‍ പതിപ്പിനായി സന്ദര്‍ശിക്കുക
ഡി സി / കറന്റ് പുസ്തകശാലകളിലും ഒക്ടോബർ ലക്കം ലഭ്യമാണ്
Comments are closed.