DCBOOKS
Malayalam News Literature Website

മനുഷ്യജീവിതത്തിന്റെ ഒളിമങ്ങാത്ത കഥാവിഷ്‌കാരങ്ങളുടെ പുനരാഖ്യാനങ്ങൾ !

മഹാഭാരതം, ഭാഗവതം, രാമായണം എന്നീ മൂന്ന് ഇതിഹാസ മഹാകാവ്യങ്ങള്‍ നമ്മുടെ സാംസ്‌കാരിക പൈതൃകത്തെ ഉള്‍ക്കൊള്ളുന്നു എന്നത് ലോകമാസകലം അംഗീകരിച്ചിട്ടുള്ള കാര്യമാണ്. അവ മനുഷ്യജീവിതത്തിന്റെ ഒളിമങ്ങാത്ത കഥാവിഷ്‌കാരങ്ങളാണ്. ആധുനിക കഥാകൃത്തുക്കളെ പോലും അമ്പരിപ്പിക്കുന്ന രീതിയില്‍ മനുഷ്യരുടെ മാനസികവും സാമൂഹികവുമായ ജീവിതരഹസ്യങ്ങളെ അവ എല്ലാ കാലത്തേക്കുമായി പകര്‍ത്തിവെച്ചിരിക്കുന്നു.

രാമായണകഥ രാമായണത്തെ അധികരിച്ച് പ്രശസ്ത കന്നട എഴുത്തുകാരി  കമലാ സുബ്രഹ്മണ്യം രചിച്ച ഗദ്യകൃതിയാണ് രാമായണകഥ.രാമായണത്തിന് കമലാ സുബ്രഹ്മണ്യം തയ്യാറാക്കിയ ഇംഗ്ലീഷ് പരിഭാഷ Textഇതിഹാസാഖ്യാനത്തിന് ഒരു പുത്തന്‍ മാനമാണ് പകര്‍ന്നു നല്‍കിയത്.  രാമായണത്തിന്റെ എല്ലാ സത്തായ ഭാഗങ്ങളും ഇതില്‍ ഉള്‍ക്കൊള്ളിച്ചിട്ടുണ്ട്. സീതാരാമന്മാരുടെ അനശ്വരജീവിതകഥ ഒരു മികച്ച നോവലിലെന്ന പോലെ നമുക്കുമുന്നില്‍ രാമായണകഥയില്‍ ഇതള്‍ വിരിയുന്നു. ഇതിഹാസാഖ്യാനത്തിന്റെ പ്രചോദിതമായ ഒഴുക്കു നിലനിര്‍ത്തിക്കൊണ്ടുള്ള ആഖ്യാനരീതിയാണ് ഈ കൃതിയില്‍ അവലംബിച്ചിട്ടുള്ളത്. ഏതൊരു വായനക്കാരനും ആസ്വാദ്യകാരമാംവണ്ണം പുനരാഖ്യാനം ചെയ്തിരിക്കുന്നു എന്നതാണ് മറ്റൊരു പ്രധാന സവിശേഷത. ആലത്തൂര്‍ ദാമോദരന്‍ നമ്പൂതിരിപ്പാടാണ് കമലാ സുബ്രഹ്മണ്യത്തിന്റെ  രാമായണകഥ  മലയാളത്തിലേക്ക് വിവര്‍ത്തനം ചെയ്തിരിക്കുന്നത്.

ഭഗവതകഥ മനുഷ്യജീവിതത്തിന്റെ ഒളിമങ്ങാത്ത കഥാവിഷ്‌കാരങ്ങളാണ് ഭാരതീയ Kamala Subrahmaniam-Bhagavathakathaഇതിഹാസപുരാണങ്ങള്‍. ആധുനിക കഥാകൃത്തുക്കളെപ്പോലും അമ്പരപ്പിക്കുന്ന രീതിയില്‍ അവ മനുഷ്യരുടെ മാനസികവും സാമൂഹികവുമായ ജീവിതരഹസ്യങ്ങളെ കഥകളിലൂടെ പകര്‍ത്തിവെച്ചിരിക്കുന്നു. ആധുനികകാലത്തെ വായനക്കാരന് ആസ്വാദ്യകരമാംവണ്ണം ഭാഗവതപുരാണകഥ പുനരാഖ്യാനം ചെയ്യുന്നു എന്നതാണ് ഈ ഗ്രന്ഥത്തിന്റെ പ്രത്യേകത. ശ്രീകൃഷ്ണന്റെ ജീവിതകഥ ഒരു മികച്ച നോവല്‍പുസ്തകത്തിലെ കഥയെന്നപോലെ വായനക്കാരനു മുന്നില്‍ ഇതള്‍ വിരിയുന്നു. ആലത്തൂര്‍ ദാമോദരന്‍ നമ്പൂതിരിപ്പാടാണ് പുസ്തകം വിവര്‍ത്തനം ചെയ്തിരിക്കുന്നത്.

Textമഹാഭാരത കഥ  ആധുനിക കാലത്തെ വായനക്കാരന് ആസ്വാദ്യകരമായ വിധത്തില്‍ ഇതിഹാസപുരാണങ്ങള്‍ പുനരാഖ്യാനം ചെയ്തിരിക്കുന്ന പുസ്തകമാണ് കമലാ സുബ്രഹ്മണ്യത്തിന്റെ മഹാഭാരതകഥ. മൂലഗ്രന്ഥത്തിന്റെ അതേക്രമത്തില്‍ തന്നെ പുനരാഖ്യാനം ചെയ്തിരിക്കുന്നു എന്നതാണ് ഈ പുസ്തകത്തെ ജനപ്രിയമാക്കുന്നത്. പാണ്ഡവ കൗരവന്മാരുടെ പ്രസിദ്ധമായ ആ കുടുംബകഥ മികച്ച നോവലുകള്‍ എന്ന പോലെ പുസ്തകത്തില്‍ വായനക്കാരന് മുന്നില്‍ ഇതള്‍ വിരിയുന്നു. കമലാ സുബ്രഹ്മണ്യം ഇംഗ്ലീഷില്‍ പ്രസിദ്ധീകരിച്ച പുസ്തകം മലയാളത്തിലേയ്ക്ക് വിവര്‍ത്തനം ചെയ്തിരിക്കുന്നത് ആലത്തൂര്‍ ദാമോദരന്‍ നമ്പൂതിരിപ്പാടാണ്.

Comments are closed.