ദിവ്യ എസ് അയ്യരുടെ ‘കൈയൊപ്പിട്ട വഴികള്‍’ എം.ബി രാജേഷ് പ്രകാശനം ചെയ്തു
ദിവ്യ എസ് അയ്യരുടെ ഏറ്റവും പുതിയ പുസ്തകം ‘കൈയൊപ്പിട്ട വഴികള്‍’ പ്രകാശനം ചെയ്തു. പത്തനംതിട്ട ആറന്മുള പി ഡബ്ല്യു ഡി റസ്റ്റ് ഹൗസ് സത്രത്തില്‍ സംഘടിപ്പിച്ച പ്രകാശന ചടങ്ങില്‍ കേരളാ നിയമസഭ സ്പീക്കര്‍ എം.ബി രാജേഷില്‍ നിന്നും മുന്‍ അംബാസഡര്‍ ടി.പി. ശ്രീനിവാസന്‍ പുസ്തകം സ്വീകരിച്ചു. ബെന്യാമിന്‍ പുസ്തക പരിചയം നടത്തി. കേരളാ നിയമസഭ ഡെപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാര്‍ , ഡോ. ദിവ്യ എസ്. അയ്യർ ഐ എ എസ് തുടങ്ങി നിരവധി പ്രമുഖര്‍ പ്രകാശന ചടങ്ങിന്റെ ഭാഗമായി. ഡി സി ലൈഫ് എന്ന ഡി സി ബുക്‌സ് മുദ്രണമാണ് പുസ്തകം പ്രസിദ്ധീകരിച്ചിരിക്കുന്നത്.
അനുഭവങ്ങളുടെ സത്യസന്ധതയും ചിന്തയുടെ തെളിച്ചവും എല്ലാം കൂടിച്ചേര്‍ന്ന് ആര്‍ക്കും അനായാസം വായിച്ചുപോകാവുന്ന പുസ്തകമാണ് കൈയൊപ്പിട്ട വഴികള്‍ എന്ന് എം ബി രാജേഷ് അഭിപ്രായപ്പെട്ടു. ഒരു അനുഭവക്കുറിപ്പ് എന്നതിനപ്പുറം ഓരോ വായനക്കാരെയും ചിന്തിപ്പിക്കുകയും പ്രചോദിപ്പിക്കുകയും ചെയ്യുന്ന ലേഖനങ്ങളാണ് ‘കൈയൊപ്പിട്ട വഴികള്‍’ എന്ന പുസ്തകമെന്ന് ബെന്യാമിന്‍ പറഞ്ഞു.
ചെറിയ ചെറിയ അനുഭങ്ങളിൽ നിന്നും കാഴ്ചകളിൽ നിന്നും ജീവിതത്തെ മുന്നോട്ട് നയിക്കാനുള്ള മഹത്തായ പാഠങ്ങൾ നമുക്ക് പറഞ്ഞു തരുന്ന ലേഖനങ്ങളുടെ സമാഹാരമാണ് ‘കൈയ്യൊപ്പിട്ട വഴികൾ’എന്ന പുസ്തകം. ഇടയ്ക്കിടെ നമ്മുടെ ഉള്ളിൽ നിറയുന്ന നിരാശകളെയും പരാജയഭീതികളെയും കഴുകി കളയാനും അവിടെ പ്രതീക്ഷയും പ്രത്യാശയും ശുഭചിന്തകളും നിറയ്ക്കാനും സഹായിക്കുന്ന ഔഷധമായി ഇതിലെ ഓരോ വരികളും മാറുന്നു. നിറയെ ഊർജ്ജവും പ്രകാശവും സ്‌നേഹവും നിറഞ്ഞു നിൽക്കുന്ന ഒരു ഉജ്ജലഗ്രന്ഥം എന്നാണ് പുസ്തകത്തെക്കുറിച്ച് ബെന്യാമിന്‍ കുറിച്ചത്.
Comments are closed.