വായിച്ചുവളരാന്‍ കുട്ടികള്‍ക്കായിതാ ഒരു ‘സമ്മാനപ്പെട്ടി’; പ്രീ ബുക്കിങ് ആരംഭിച്ചിരിക്കുന്നു

കുട്ടികളില്‍ വായനാശീലം പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യത്തോടെ നവംബര്‍ 14 ശിശുദിനത്തില്‍ കഥാമാലിക സമ്മാനപ്പെട്ടിയുമായി ഡിസി ബുക്‌സ്.
മലയാളത്തിലെ പ്രിയഎഴുത്തുകാരുടെ കഥാലോകത്തെ പരിചയപ്പെടുത്തുന്ന 12 പുസ്തകങ്ങടങ്ങുന്നതാണ് സമ്മാനപ്പെട്ടി. അതോടൊപ്പം പ്രശസ്ത ഹിന്ദി ചലച്ചിത്ര ഗാനരചയിതാവും എഴുത്തുകാരനുമായ ഗുല്‍സാര്‍ എഴുതിയ ബോസ്‌കിയുടെ കപ്പിത്താനമ്മാമന്‍ എന്ന കഥാപുസ്തകം സൗജന്യമായും സ്വന്തമാക്കാം.
13 പുസ്തകങ്ങള്‍ ഉള്‍പ്പെടുന്ന 1920 രൂപാ മുഖവിലയുള്ള കഥാമാലിക സമ്മാനപ്പെട്ടി 1499 രൂപയ്ക്ക് ഇപ്പോള്‍ വായനക്കാര്‍ക്ക് പ്രീബുക്ക് ചെയ്യാവുന്നതാണ്. കുട്ടികൾക്കും മുതിർന്നവർക്കും ഒരേപോലെ ആസ്വദിക്കാവുന്ന പ്രശസ്ത എഴുത്തുകാർ രചിച്ച കഥകളാണ് കഥാമാലിക പരമ്പരയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.
കഥാമാലിക സമ്മാനപ്പെട്ടിയിലെ പുസ്തകങ്ങള്‍ ചുവടെ
1.തേന്മാവ്-ബഷീര്‍
2.മാഞ്ചുവട്ടില്‍-തകഴി
3.ഉതുപ്പാന്റെ കിണര്‍-കാരൂര്‍
4.ഐരാവതം-ഉറൂബ്
5.അനിയന്‍-കേശവദേവ്
6.വിഘ്‌നേശ്വരന്‍-എസ്.കെ. പൊറ്റെക്കാട്ട്
7.സവാരി-നന്തനാര്‍
8.അമ്മയും മകനും-മാധവിക്കുട്ടി
9.അതിരില്‍ പൂത്തുനിന്ന മരങ്ങള്‍- മലയാറ്റൂര്‍
10.മഞ്ഞനിറമുള്ള റോസാപ്പൂവ്- ടി.പത്മനാഭന്‍
11.അ എന്ന വേട്ടക്കാരന്‍-സക്കറിയ
12.അപ്പം ചുടുന്ന കുങ്കിയമ്മ-എം മുകുന്ദന്‍
കഥാമാലിക സമ്മാനപ്പെട്ടി പ്രീബുക്ക് ചെയ്യാന്‍ ക്ലിക്ക് ചെയ്യൂ
Comments are closed.