മനുഷ്യനോട് മരത്തിനും ചിലത് പറയാനുണ്ട്!
ഡിസി ബുക്‌സ് പ്രസിദ്ധീകരിച്ച ‘മിന്നല്‍ക്കഥകള്‍‘ എന്ന പുസ്തകത്തില്‍ നിന്നും മനോഹരമായ ഒരു കഥ വായിച്ച് എഴുത്തുകാരന്‍ പി കെ പാറക്കടവ്. യൂ ട്യൂബ് ചാനലിലൂടെയാണ് വാഴ് വ് എന്ന കഥ അദ്ദേഹം വായിച്ചത്.
മലയാളിയുടെ പൊതുജീവിതമണ്ഡലത്തില്‍ അടയാളപ്പെട്ടു കിടക്കുന്ന യാഥാര്‍ത്ഥ്യങ്ങളെ ഭാവനയുടെ ചിമിഴിലൊതുക്കി കയ്യടക്കത്തോടെ അവതരിപ്പിച്ചിരിക്കുന്ന മിനിക്കഥകളാണ് പി.കെ.പാറക്കടവിന്റെ മിന്നല്‍ കഥകള്‍. സമകാലികമായ മനുഷ്യാവസ്ഥകള്‍ക്കു ഭാഷ്യം ചമയ്ക്കാനും മനുഷ്യരാഹിത്യത്തിന്റെ ശിരസ്സുനോക്കി മര്‍ദ്ദിക്കാനും മിനിക്കഥയെന്ന സര്‍ഗ്ഗാത്മകായുധത്തെ പി.കെ. പാറക്കടവ് ഉപയോഗിക്കുന്നു.
പി.കെ. പാറക്കടവിന്റെ ഡിസി ബുക്‌സ് പ്രസിദ്ധീകരിച്ച പുസ്തകങ്ങള്‍ക്കായി സന്ദര്‍ശിക്കുക
Comments are closed.