കടമ്മനിട്ട രാമകൃഷ്ണൻ പുരസ്കാരം ഡോ. ലീലാവതിക്ക്
കടമ്മനിട്ട രാമകൃഷ്ണൻ ഫൗണ്ടേഷന്റെ കടമ്മനിട്ട രാമകൃഷ്ണൻ പുരസ്കാരം , 2025 സാഹിത്യകാരിയും നിരൂപകയുമായ ഡോ. എം. ലീലാവതിക്ക്.
55,555 രൂപയും ഭട്ടതിരി രൂപ കൽപ്പന ചെയ്ത ഫലകവും പ്രശസ്തിപത്രവുമാണ് പുരസ്‌കാരം. കടമ്മനിട്ട രാമകൃഷ്ണൻ ഫൗണ്ടേഷൻ അധ്യക്ഷൻ എം എ ബേബി, സെക്രട്ടറി ഡോ. എം ആർ ഗീതാദേവി എന്നിവരടങ്ങിയ കമ്മിറ്റിയാണ് ഡോ. ലീലാവതിയെ പുരസ്‌കാരജേതാവായി തിരഞ്ഞെടുത്തത്. പുരസ്‌കാരദാനം മാർച്ച് 30ന് എറണാകുളത്തുള്ള ലീലാവതി ടീച്ചറുടെ വീട്ടിൽ നടക്കുന്ന ചടങ്ങിൽ നിർവഹിക്കും.