DCBOOKS
Malayalam News Literature Website

‘കടലിന്റെ മണം’ ; ആസക്തിയുടെ തിളക്കങ്ങൾ

ഏഷ്യയിലെ ഏറ്റവും വലിയ രണ്ടാമത്തെ സാഹിത്യോത്സവമായ കേരള ലിറ്ററേച്ചര്‍ ഫെസ്റ്റിവല്‍ ആറാം പതിപ്പിന്റെ  വേദിയിൽ അയാഥാർത്ഥ്യത്തിന്റെ ചങ്ങലക്കെട്ടിൽ പെട്ടുപോയ ഒരു സമൂഹത്തിനെ അടയാളപ്പെടുത്തികൊണ്ട് എഴുതിയ പി. എഫ്. ‘മാത്യൂസിന്റെ കടലിന്റെ മണം’ എന്ന കഥയെക്കുറിച്ചുള്ള ചർച്ച നടന്നു. അനുഭവങ്ങളാണ് തന്റെ കഥയുടെ ആശയം എന്ന് പി. എഫ്. മാത്യൂസ് പറഞ്ഞു. പുരുഷന്മാർ സ്ത്രീയെ ഒരു ശരീരം മാത്രമായാണ് കാണുന്നതെന്നും അവളെ ഒരു വ്യക്തിയായി കാണുന്നില്ലെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
എഴുത്തുകാരൻ ചിത്രീകരിക്കുന്ന ഒരു മാപ്പിൽ തന്റേതായ ഒരു കൊട്ടാരം നിർമ്മിക്കാൻ വായനക്കാരന് സാധിക്കണമെന്നും അദ്ദേഹം കുട്ടിച്ചേർത്തു.

പ്രതികരണശേഷി ഇല്ലാത്ത ഒരു സമൂഹമാണ് നമ്മുടെ സമൂഹമെന്നും തന്റെ കഥകളെല്ലാം യാഥാർത്ഥ്യമല്ല, തന്റെ കഥകളുടെ തലക്കെട്ടുകളും യാഥാർത്ഥ്യമല്ലെന്ന് എന്ന് അദ്ദേഹം വ്യക്തമാക്കി.

ലുബാബ സാദിയ

Comments are closed.