ആകാംക്ഷയുടെ പച്ചബട്ടൺ!
പി എഫ് മാത്യൂസിന്റെ ‘കടലിന്റെ മണം’ എന്ന പുസ്തകത്തിന് സന്ധ്യ. എൻ.പി എഴുതിയ വായനാനുഭവം
ഇല്ലാത്തൊരു നോവൽ വായിച്ച് ഇല്ലായ്മയുടെ ഉണ്മ അനുഭവിച്ച് , ഹമ്മേ, ഒരു കൊടും ക്രൂരസ്വപ്നത്തിൽ നിന്നുണർന്നു രക്ഷപ്പെട്ടു എന്ന ഫീലോടു കൂടി ഇരിക്കയാണിപ്പോൾ. കടലാഴത്തിന്റെ അജ്ഞാത ഗന്ധം ഗർഭപാത്രത്തിന്റെ മണമാണെന്നു പറഞ്ഞ കടലിന്റെ മണം ഹൈ സ്പീഡ് തീവണ്ടി പോലെ വായിച്ചു തീർത്ത് ഒന്ന് നിശ്വസിച്ചിരിക്കയാണ് ഞാൻ. ഈ അടുത്ത കാലത്തൊന്നും ഇത്ര മുങ്ങിയാഴ്ന്ന് ഒരു നോവൽ വായിച്ചിട്ടില്ല. ചുമരിനുള്ളിലെ കറണ്ട് വയറിനുള്ളിലൂടെ മറ്റനേകം കറണ്ടു വയറുകൾ കടന്നുപോകും പോലെ മനസ്സിനുള്ളിലൂടെ മനസ്സുകൾ കടന്നുപോകുന്ന കറണ്ട് പ്രവഹിക്കുന്ന ആഖ്യാന ശൈലിയാണ് നോവലിനുള്ളത്. റാഷമോൺ സിനിമയുടെ ആഖ്യാന രീതി പരീക്ഷിക്കപ്പെടുന്ന ആദ്യ മലയാള നോവലാണെന്നു തോന്നുന്നു പി.എഫ് മാത്യൂസിന്റെ കടലിന്റെ മണം.
Comments are closed.