കടലിന്റെ മണത്തിന്റെ ആഴങ്ങളിലേയ്ക്ക്!
ആരെയും കൊതിപ്പിക്കുന്ന ടൈറ്റിൽ. മനോഹരമായ ഭാഷ, അസ്വാസ്ഥ്യജനകമായ ആശയം, പറയുന്ന കാര്യത്തിലെ പൂർണ്ണ നിശ്ചയം, മരിച്ചാലും തീരാത്ത ആദിവെപ്രാളം..അത്യുഗ്രൻ കഥാപാത്രങ്ങൾ, നെഞ്ചിടിപ്പിയ്ക്കുന്ന നോവൽ
പി എഫ് മാത്യൂസിന്റെ ‘കടലിന്റെ മണം’ എന്ന പുസ്തകത്തിന് സന്തോഷ് ഇലന്തൂർ എഴുതിയ വായനാനുഭവം
മലയാളത്തിലെ പ്രിയപ്പെട്ട കഥാകൃത്ത്, നോവലിസ്റ്റ് , തിരക്കഥാകൃത്തുമായ പി എഫ് മാത്യൂസിൻ്റെ ഡിസി ബുക്സ് പ്രസിദ്ധീകരിച്ച ‘കടലിൻ്റെ മണം‘ എന്ന നോവൽ വായനക്കാരെ വിസ്മയിപ്പിച്ച് മലയാള നോവൽ സാഹിത്യത്തിൽ പുതിയൊരു ചരിത്രം സൃഷ്ടിക്കപ്പെട്ടിരിക്കുന്നു.
ആരെയും കൊതിപ്പിക്കുന്ന ടൈറ്റിൽ, മനോഹരമായ ഭാഷ, അസ്വാസ്ഥ്യജനകമായ ആശയം, പറയുന്ന കാര്യത്തിലെ പൂർണ്ണ നിശ്ചയം, മരിച്ചാലും തീരാത്ത ആദിവെപ്രാളം..അത്യുഗ്രൻ കഥാപാത്രങ്ങൾ, നെഞ്ചിടിപ്പിയ്ക്കുന്ന നോവൽ. യഥാർത്ഥ്യവും ഭാവനയും ഇഴ ചേർത്ത് വേർതിരിച്ചെടുക്കാനാവാത്തവിധം വായനക്കാരനെ ഒരു പ്രത്യേക ലോകത്തേയ്ക്ക് ‘കടലിൻ്റെ മണം’ കൊണ്ടെത്തിച്ചിരിയ്ക്കുന്നു.
കടൽ മണം പോയിട്ട് കടലേ ഇല്ലാത്ത ഒരു ഭാവനാ നഗരമാണ് ഈ നോവലിൻ്റെ ഇടം.
ഒരു നോവൽ യഥാർത്ഥ വിജയമാകുന്നത് മനുഷ്യ ജീവിതമായുള്ള അതിൻ്റെ സാദ്യശ്യത്തിലാണ്.
ജീവിതം തികച്ചും അയതാർത്ഥമാണ് എനിയ്ക്ക് തോന്നിയിട്ടുള്ളത് എന്ന് പറയുന്നു മാത്യൂസ്. ഞാനെഴുതുന്ന കഥകളാണ് എന്നോട് കൂടുതൽ അടുത്ത് നിൽക്കുന്നത് എന്ന് പറയുന്ന
ഹോർഹ ലൂയിസ് ബോർഹസ് മഹാനായ എഴുത്തുകാരനാണ്. ചെറിയ കഥകൾ മാത്രമേ അദ്ദേഹം രചിച്ചിട്ടുള്ളു. ആ മഹാനെ ഹൃദയത്തിൽ ആരാധിയ്ക്കുന്നു പി എഫ് മാത്യൂസ്.
ഒരു പുരുഷൻ്റെയും ഒരു സ്ത്രീയുടെയും മുഖാമുഖമേഖലയിലാണ് നോവൽ വ്യവഹരിയ്ക്കുന്നത്. ആ ലോകത്തിൻ്റെ നിഴലുകളിൽ ഒളിച്ചിരിയ്ക്കുന്ന ലൈംഗികതയുടേയും ജീവിത സാധ്യതകളേയും കുറിച്ച് ഗാഢമായ തിരിച്ചറിവുകളോടെ മാത്യൂസ് എഴുതുന്നു എന്ന് പ്രശസ്ത കഥാകൃത്ത് സക്കറിയ പറയുന്നു.
കഥകളുടെ കടലിൽ ആഴങ്ങളിൽ സ്പർശിച്ച കഥാകാരൻ എന്നാണ് മാത്യൂസിനെ സ്നേഹിക്കുന്നവർ പറയുന്നത്. എഴുതി തീർന്ന നോവലിൽ വായനക്കാർക്കുള്ള സ്വാതന്ത്യം എഴുത്തുകാർക്കില്ലെന്ന ഉത്തമ ബോധ്യത്തോടെയാണ് എന്ന് പറഞ്ഞു കൊണ്ടാണ് നോവൽ വായനയിലേയ്‌ക്ക് നമ്മളെ സ്വാഗതം ചെയ്യുന്നത്.
Comments are closed.