DCBOOKS
Malayalam News Literature Website

കടലാസ് ക്രാഫ്റ്റ് & റീഡ്; കുട്ടികള്‍ക്കായുള്ള ട്രെയിനിംങ് പ്രോഗ്രാം മെയ് 29ന് തലശ്ശേരി കറന്റ് ബുക്‌സില്‍

സ്‌കൂള്‍ തുറക്കാന്‍ ഇനി ഏതാനും ദിവസങ്ങളേ ബാക്കിയുള്ളു. ഈ അവധിക്കാലത്ത് നിങ്ങൾ എന്തൊക്കെ കാര്യങ്ങള്‍ ചെയ്തിട്ടുണ്ട്? നിങ്ങളിലെത്ര പേര്‍ എത്ര പുസ്തകങ്ങള്‍ വായിച്ചിട്ടുണ്ട്?

ഈ അവധിക്കാലത്ത് വായന ശീലമാക്കിയവര്‍ക്കും ഇനി വായിക്കാനാഗ്രഹിക്കുന്നവര്‍ക്കും
ഇഷ്ടപുസ്തകങ്ങള്‍ക്കൊപ്പം പുസ്തകശാലയില്‍ അല്‍പ്പസമയം ചിലവഴിക്കാന്‍ തലശ്ശേരി കറന്റ് ബുക്‌സ് അവസരമൊരുക്കുന്നു. വായനയും കരകൗശലവും കോര്‍ത്തിണക്കി ‘കടലാസ് ക്രാഫ്റ്റ് & റീഡ്’ എന്ന പേരില്‍ കുട്ടികള്‍ക്കായുള്ള ട്രെയിനിംങ് പ്രോഗ്രാമാണ് ഇവിടെ ഒരുക്കുന്നത്. നിങ്ങളിലെ സര്‍ഗാത്മകതയും വായനാശീലവും പ്രോത്സാഹിപ്പിക്കുക എന്നതാണ് പരിപാടിയുടെ ലക്ഷ്യം.

6,7,8 ക്ലാസ്സുകളിലെ കുട്ടികൾക്ക് പങ്കെടുക്കാം. താല്പര്യമുള്ള കുട്ടിവായനക്കാര്‍ അവധിക്കാലത്ത് വായിച്ച 5 പുസ്തകങ്ങളുടെ പേര് വിവരങ്ങള്‍ താഴെക്കാണുന്ന നമ്പറില്‍ വാട്‌സ്ആപ് ചെയ്യുക. 50 കുട്ടികള്‍ക്ക് മാത്രമാണ് അവസരം. തിരഞ്ഞെടുക്കുന്നവര്‍ക്ക് മെയ് 29 ന് രാവിലെ 10 ന് തലശ്ശേരി കറന്റ് ബുക്‌സില്‍ നടക്കുന്ന പരിപാടിയില്‍ പങ്കെടുക്കാം.

പുസ്തകങ്ങളുടെ പേര് വിവരങ്ങള്‍ വാട്‌സാപ്പ് ചെയ്യേണ്ട നമ്പര്‍- 7025247653

Comments are closed.