‘കാപ്പ’; ഡിസംബര്‍ 22ന് തിയേറ്ററുകളിൽ
ജി ആര്‍ ഇന്ദുഗോപന്‍റെ 'ശംഖുമുഖി'യെ ആസ്‍പദമാക്കി ഒരുക്കുന്ന ചിത്രം
പൃഥ്വിരാജ്-ഷാജി കൈലാസ് കൂട്ടുകെട്ടിൽ പുറത്തിറങ്ങുന്ന ഏറ്റവും പുതിയ ചിത്രം ‘കാപ്പ’ ഡിസംബര്‍ 22ന് തിയേറ്ററുകളിലെത്തും. ഡി സി ബുക്സ് പ്രസിദ്ധീകരിച്ച ജി ആർ ഇന്ദുഗോപന്റെ പടിഞ്ഞാറെ കൊല്ലം ചോരക്കാലം എന്ന കൃതിയിലെ ‘ശംഖുമുഖി’ എന്ന നോവെല്ലയെ ആസ്പദമാക്കിയുള്ളതാണ് ചിത്രം. ഇന്ദുഗോപന്‍ തന്നെയാണ് ചിത്രത്തിന്റെ തിരക്കഥ എഴുതുന്നത്. അപർണ ബാലമുരളി ചിത്രത്തിൽ പ്രധാന വേഷത്തിൽ എത്തുന്നുണ്ട്. ആസിഫ് അലിയും അന്ന ബെന്നും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.
തിരുവനന്തപുരത്തിന്റെ അധോലോകത്തെ സംബന്ധിക്കുന്ന പടിഞ്ഞാറേ കൊല്ലം ചോരക്കാലം, തീവണ്ടിയിലെ തടവുകാരന് ശംഖുമുഖി എന്നീ മൂന്ന് വ്യത്യസ്തമായ കഥകളാണ് പടിഞ്ഞാറെ കൊല്ലം ചോരക്കാലം എന്ന കൃതിയിലുള്ളത്. അവിടത്തെ രാഷ്ട്രീയം, അധികാരം, പണം എന്നിവയെല്ലാം കഥകള്‍ക്ക് പശ്ചാത്തലമാകുന്നു. മൂന്നു വ്യത്യസ്തമായ ചെറുനോവലുകള്‍ എന്ന് വിശേഷിപ്പിക്കാമെങ്കിലും ഈ കഥകളുടെയെല്ലാം അന്തര്‍ധാര ഒന്നാണ്. മൂന്നു നോവലുകളിലൂടെയും കടന്നുപോകുന്ന പൊതുവായ ചില കഥാപാത്രങ്ങള്‍ പോലുമുണ്ട്.
Comments are closed.