DCBOOKS
Malayalam News Literature Website

കാണ്ടാമൃഗങ്ങളായി രൂപാന്തരപ്പെടുന്ന മനുഷ്യർ

പി. കെ സുരേന്ദ്രൻ

 

 

 

സിനിമയും വാസ്തുവിദ്യയും തമ്മിലുള്ള ആശയവിനിമയത്തെ പല തലങ്ങളിൽ ‘ഹൗസ്’ എന്ന സിനിമ അഭിസംബോധന ചെയ്യുന്നു. ഒന്നാമതായി, വിഷയത്തിൻ്റെ കാര്യത്തിൽ, ഇത് ഒരു നിർദ്ദിഷ്ട വീടിൻ്റെ, അതിന്റെ ഉടമസ്ഥതയുടെ ചരിത്രം, അതിന്റെ ഭാഗികമായ പൊളിക്കൽ, പുനർനിർമ്മാണം, കാലക്രമേണ പുതുക്കൽ എന്നിവയെക്കുറിച്ചുള്ള ഒരു സിനിമയാണ്. രണ്ടാമതായി, രചയിതാവിന്റെ തലത്തിൽ, വാസ്‌തുവിദ്യയിൽനിന്ന് സിനിമയിലേക്കു തന്റെ അഭിലാഷങ്ങളെ തിരിച്ചുവിടാൻ ഗിതായിയെ സഹായിച്ചത് ഈ സിനിമയാണ്.

 

ഇന്നു ജീവിച്ചിരിക്കുന്ന ഏറ്റവും പ്രധാനപ്പെട്ട ഇസ്രായേലി ചലച്ചിത്ര സംവിധായകരിൽ ഒരാളാണ് അമോസ് ഗിതായ്. കാൻ, വെനീസ്, ബെർലിൻ, റോട്ടർഡാം എന്നീ മേളകളിലേക്ക് അദ്ദേഹത്തിന്റെ സിനിമകൾ തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. 2008-ൽ ലോക്കാർണോ മേള യിൽ അദ്ദേഹം ആദരിക്കപ്പെട്ടു. ഫീച്ചർ സിനിമകൾക്ക് പുറമേ, ഡോക്യുമെന്റ്ററി, ടെലിവിഷൻ, വീഡി യോ ഇൻസ്റ്റലേഷൻ, നാടകം, സാഹിത്യം എന്നീ രംഗങ്ങളിലും അദ്ദേഹം പ്രശസ്തനാണ്. അദ്ദേഹം ഹൈഫയിലെ ടെക്നിയനിൽനിന്ന് ആർക്കിടെക്‌ചറിൽ ബിരുദവും ബെർക്ക്ലിയിലെ കാലിഫോർണിയ സർവകലാശാലയിൽനിന്ന് ആർക്കിടെക്‌ചറിൽ പിഎച്ച്.ഡിയും നേടിയിട്ടുണ്ട്.

അറബ്-ഇസ്രായേൽ സംഘർഷത്തെക്കുറിച്ചുള്ള സ്വന്തമായ ചില അഭിപ്രായങ്ങൾകൊണ്ട് ഇടയ്ക്കിടെ വിവാദങ്ങൾ സൃഷ്ടിക്കുന്ന അദ്ദേഹം പൊതുസംവാദത്തിൽ സജീവമായി ഏർപ്പെടുന്നു. “ഇസ്രയേൽ പ്രധാനമന്ത്രി അപകടകാരിയും ധാർമ്മികതയില്ലാത്തവനും ആദർശരഹിതനും ആണ്. ഇടതുപക്ഷത്തിൻ്റെ തെറ്റുകൾമൂലമാണ് അദ്ദേഹത്തിന് ഈ ഭൂരിപക്ഷം ലഭിച്ചത്. ഏകീകരിക്കാൻ അറിയാത്ത ഇടതുപക്ഷ നേതാക്കളുടെ അമിതമായ അഹംഭാവമാണ് ഇതിന് കാരണം……

 

പൂര്‍ണ്ണരൂപം 2025 ഫെബ്രുവരി ലക്കം പച്ചക്കുതിരയില്‍

ഡിജിറ്റല്‍ പതിപ്പിനായി സന്ദര്‍ശിക്കുക

ഡി സി / കറന്റ് പുസ്തകശാലകളിലും ഫെബ്രുവരി ലക്കം ലഭ്യമാണ്‌

 

Leave A Reply