ജി.ആർ. ഇന്ദുഗോപന്റെ ‘കാളിഗണ്ഡകി’; പുതിയ പതിപ്പിന്റെ കവർച്ചിത്രം പ്രകാശനം ചെയ്തു
ഡി സി ബുക്സ് പ്രസിദ്ധീകരിച്ച ജി.ആർ. ഇന്ദുഗോപന്റെ ‘കാളിഗണ്ഡകി’ എന്ന പുസ്തകത്തിന്റെ പുതിയ പതിപ്പിന്റെ കവർച്ചിത്രം പ്രകാശനം ചെയ്തു. മാടമ്പ് കുഞ്ഞുക്കുട്ടൻ ഫൗണ്ടേഷൻ സംഘടിപ്പിച്ച ഭാവനാലോകത്തെ യഥാർഥ ജീവിതങ്ങളെക്കുറിച്ച് കിരാലൂരിലെ മാടമ്പ് മന മുറ്റത്ത് നടത്തിയ സംവാദത്തിലാണ് കവർച്ചിത്രപ്രകാശനം നടന്നത്. ‘നോവലിലെ കഥാപാത്രമായി കടന്നുവരുന്ന മാടമ്പിനെക്കുറിച്ച് ജി.ആർ. ഇന്ദുഗോപൻ വിവരിച്ചു. വടക്കുംപാട്ട് നാരായണൻ, അഡ്വ. വി.എൻ. ഹരിദാസ്, ഇ.എം. ദിവാകരൻ തുടങ്ങിയവർ സംസാരിച്ചു. മാടമ്പിന്റെ രചനയിൽ ബി. ജയചന്ദ്രൻ സംവിധാനം ചെയ്ത തിരുവിതാംകൂറിനെക്കുറിച്ചുള്ള ഡോക്യുമെന്ററി പ്രദർശിപ്പിച്ചു. അജീഷ് ജി. ദത്തനായിരുന്നു മോഡറേറ്റർ.
Comments are closed.