DCBOOKS
Malayalam News Literature Website

കവി തിരുനല്ലൂര്‍ കരുണാകരന്റെ ഭാര്യ കെ.ശ്യാമളാദേവി അന്തരിച്ചു

കൊല്ലം: കവി തിരുനല്ലൂര്‍ കരുണാകരന്റെ ഭാര്യ കെ.ശ്യാമളാദേവി(80) അന്തരിച്ചു. സംസ്‌കാരം ഇന്ന് പകല്‍ 12-ന് അഞ്ചാലുംമൂട് ഞാറക്കലില്‍ സ്വവസതിയായ രവീന്ദ്രമന്ദിരത്തിന് സമീപം തിരുനല്ലൂര്‍ കരുണാകരന്റെ അന്ത്യവിശ്രമസ്ഥലത്ത് നടക്കും. ഓള്‍ കേരള വിമന്‍സ് ഇന്‍ഡസ്ട്രീസ് അസോസിയേഷന്‍ പ്രസിഡന്റ്, എ.ഐ.എസ്.എഫ് കൊല്ലം ജില്ലാ വൈസ് പ്രസിഡന്റ് എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.

മക്കള്‍: പരേതയായ എസ്. അവനീബാല, എസ്.മധുമാല, ടി.കെ.മനോജന്‍, ടി.കെ.വിനോദന്‍.

Comments are closed.