പുസ്തകത്താളുകള്‍ പെറുക്കിയെടുത്ത ബാലന്‍; പിന്തുണയുമായി സേതുരാമന്‍ ഐ.പി.എസ്
തിരുവനന്തപുരം; ഡല്‍ഹിയില്‍ അരങ്ങേറിയ സംഘര്‍ഷങ്ങള്‍ക്കിടയില്‍ തരിപ്പണമായ വീടിനുമുന്നില്‍ നിന്നും പുസ്തകത്താളുകള്‍ പെറുക്കിയെടുക്കുന്ന ബാലന്റെ ചിത്രം വളരെയധികം ചര്‍ച്ച ചെയ്യപ്പെട്ടിരുന്നു.
ഇമ്രാന്‍ എന്ന ആ ബാലന് പിന്തുണയുമായി രംഗത്തെത്തിയിരിക്കുകയാണ് ഉത്തരമേഖല ഡി.ഐ.ജി സേതുരാമന്‍ ഐ.പി.എസ്. ഫേസ്ബുക്ക് കുറിപ്പിലൂടെയാണ് അദ്ദേഹം കുട്ടിക്ക് പിന്തുണ അറിയിച്ചത്.
മലയാളത്തിന്റെ ഭാവി, മലയാളി ഒരു ജനിതക വായന എന്നീ പുസ്തകങ്ങള്‍ കെ. സേതുരാമന്‍ രചിച്ചിട്ടുണ്ട്.
കെ.സേതുരാമന്‍ ഐ.പി.എസ് ഫേസ്ബുക്കില്‍ പങ്കുവെച്ച വരികള്‍…
🌴എഴുന്നേൽക്കു🌴
മോനെ, എഴുന്നേല്ക്കു
ഈ രാജ്യത്തിന്റെ
ഭാവിയാണ് നീ
പൗരനാണ് നീ
തലവനാണ് നീ
കവിതയാണ് നീ
ഡാവിഞ്ചിയെ പോലെ സകലകലാ വല്ലഭൻ ആകണം
എഡിസനെ പോലെ കണ്ടുപിടിത്തക്കാരനാകണം ആൽബർട്ട് ഐൻസ്റ്റൈൻ പോലെ ശാസ്ത്രജ്ഞൻ ആകണം
മുഹമ്മദ് അലിയും പെലെയും പോലെ കളിക്കാരൻ ആകണം
പാതി വോട്ടു കിട്ടി അഞ്ചു വർഷം ഭരിക്കാൻ വരുന്നവരുടെ കൈയിലല്ല നിന്റെ ഭാവി
ഭരണഘടന വിഭാവനം ചെയ്യുന്നു അവസരങ്ങളുടെ തുല്യത.
വർഗീയവാദികൾ ഉളുപ്പില്ലാത്ത പറയും പല നുണയും അവഹേളനവും
കുറച്ച് ഗോഡ്‌സെ ഭക്തരുടെ തിന്മ കൊണ്ട് കുലുങ്ങുന്നതല്ല നിന്റെ ഭാവി
എണ്ണമറ്റ ഉപ്പാപ്പ ഉമ്മൂമ്മമാരെ ഖബർ അടക്കം ചെയ്ത നിന്റെ ഈ ഭൂമി
ആരുടെയും ദാനമല്ല
വല്ലവന്റെയും കവർച്ച മുതലല്ല
പാർട്ടിക്കാരുടെ പാരിതോഷികമല്ല..
വരും എണ്ണമറ്റ തലമുറകളും പാർക്കും.
അന്തസ്‌തോടെ, അഭിമാനത്തോടെ
പൂർണ അവകാശത്തോടെ..
സ്വപ്നങ്ങൾ സാക്ഷാൽകരിക്കാൻ
Comments are closed.