കെ. എസ്. വിശ്വംഭരദാസ് അന്തരിച്ചു
വിവർത്തകനും സാംസ്‌കാരികവകുപ്പ് ഡയറക്ടറുമായിരുന്ന കെ. എസ്. വിശ്വംഭരദാസ് (82) തിരുവനന്തപുരത്ത് അന്തരിച്ചു. സൗദയുടെ ‘ജീവനോടെ കത്തിയെരിഞ്ഞവള്‍’ എന്ന പുസ്തകം ഉള്‍പ്പെടെ ഡി സി ബുക്‌സിനു വേണ്ടി പുസ്തങ്ങള്‍ വിവര്‍ത്തനം ചെയ്തിട്ടുണ്ട്.
കെ. എസ്. വിശ്വംഭരദാസ് 1941 മാർച്ച് 16-ാം തീയതി ആലുവയ്ക്കടുത്ത് ദേശം ഗ്രാമത്തിൽ ജനിച്ചു. യു.സി. കോളജിൽനിന്ന് ബിരുദം നേടി. 26 വർഷം സംസ്ഥാന പബ്ലിക് റിലേഷൻസ് വകുപ്പിൽ സേവനമനുഷ്ഠിച്ചു. അന്താരാഷ്ട്ര ശിശുവർഷത്തോടനുബന്ധിച്ച് കേരള സാഹിത്യ അക്കാദമി പ്രസിദ്ധം ചെയ്ത “അറ്റുപോകുന്ന കണ്ണികൾ’ എന്ന ബാലസാഹിത്യകൃതിക്ക് 1985 ൽ ദേശീയപുരസ്കാരം കിട്ടി. 2007-ൽ വിവർത്തനത്തിനുള്ള കേന്ദ്ര സാഹിത്യ അക്കാദമി അവാർഡ് ലഭിച്ചു. 1994 -ൽ സാംസ്കാരിക ഡയറക്ടറായി വിരമിച്ചു.
Comments are closed.