DCBOOKS
Malayalam News Literature Website

മുട്ടത്തുവര്‍ക്കി പുരസ്‌കാരം കെ.ആര്‍. മീരയ്ക്ക്

 

മുട്ടത്തുവര്‍ക്കി സാഹിത്യപുരസ്‌കാരം കെ.ആര്‍. മീരയ്ക്ക്. കൊല്‍ക്കത്തയുടെ പശ്ചാത്തലത്തില്‍ പെണ്‍ ആരാച്ചാരുടെ കഥ പറഞ്ഞ ആരാച്ചാര്‍ എന്ന നോവലിനാണ് പുരസ്‌കാരം.

കെ.ബി. പ്രസന്നകുമാര്‍, ഷീബ ഇ.കെ., സന്തോഷ് മാനിച്ചേരി, എം.ആര്‍. രേണുകുമാര്‍ എന്നിവരുള്‍പ്പെടുന്ന  സമിതി തിരഞ്ഞെടുത്ത മൂന്നുനോവലുകളില്‍ നിന്ന് ഇ.വി. രാമകൃഷ്ണന്‍, പി.കെ. രാജശേഖരന്‍, കെ.വി. സജയ് എന്നിവര്‍ ചേര്‍ന്നാണ് ആരാച്ചാര്‍ തിരഞ്ഞെടുത്തത്.  സ്ത്രീ ജീവിതത്തിന്റെ മൂര്‍ത്തവും തീക്ഷ്ണവുമായ ഗതിവേഗങ്ങളെ കാലത്തിനും ചരിത്രത്തിനും കുറുകെ നിര്‍ത്തി അധീശവ്യവസ്ഥകളെ വിചാരണചെയ്യുന്ന രാഷ്ട്രീയ രചനകളാണ് മീരയുടെ കഥകളും നോവലുകളുമെന്ന് അവാര്‍ഡ് നിര്‍ണ്ണയ സമിതി വിലയിരുത്തി.

ഈ കാലഘട്ടത്തില്‍ രചിക്കപ്പെട്ട ഏറ്റവും കടുത്ത സ്ത്രീപക്ഷ രചനയായ ആരാച്ചാര്‍ 2012 നവംബറിലാണ് പ്രസിദ്ധീകരിച്ചത്. ആ വര്‍ഷം പുറത്തിറങ്ങിയ ഏറ്റവും മികച്ച നോവലായി വിലയിരുത്തപ്പെട്ട ആരാച്ചാറിലൂടെ കെ ആര്‍ മീരയ്ക്ക് കേരള, കേന്ദ്ര സാഹിത്യ അക്കാദമി അവാര്‍ഡുകള്‍, ഓടക്കുഴല്‍ പുരസ്‌കാരം, വയലാര്‍ പുരസ്‌കാരം തുടങ്ങി ചെറുതും വലിതുമായ നിരവധി പുരസ്‌കാരങ്ങള്‍ ലഭിച്ചു.

Comments are closed.