പ്രമുഖ സാഹിത്യകാരന്‍ കെ പാനൂര്‍ അന്തരിച്ചു
പ്രമുഖ ഗ്രന്ഥകര്‍ത്താവും സാംസ്‌കാരിക പ്രവര്‍ത്തകനുമായ കെ. പാനൂര്‍ (കുഞ്ഞിരാമ പാനൂര്‍) അന്തരിച്ചു.കണ്ണൂരിലെ സ്വകാര്യ ആശുപത്രിയില്‍ ചൊവ്വാഴ്ച ഉച്ചയോടെയായിരുന്നു അന്ത്യം. 91 വയസ്സായിരുന്നു.
കേരളത്തിലെ ആഫ്രിക്ക എന്ന ഒരൊറ്റ കൃതിയിലൂടെ കേരളത്തിലെ ആദിവാസി ജനവിഭാഗത്തെ കുറിച്ചുള്ള വ്യക്തമായ വിവരങ്ങള്‍ നല്‍കിയ വ്യക്തിയാണ്.കേരള സര്‍ക്കാര്‍ സര്‍വ്വീസില്‍ റവന്യൂ വിഭാഗം ജീവനക്കാരനായാണ് പാനൂര്‍ ഔദ്യോഗികജീവിതം ആരംഭിക്കുന്നത്. ആദിവാസിക്ഷേമവിഭാഗത്തില്‍ സേവനം അനുഷ്ഠിക്കാന്‍ സ്വയം സന്നദ്ധനായി. കേരളത്തില്‍ പലയിടങ്ങളിലായി ആദിവാസി ക്ഷേമപ്രവര്‍ത്തനം നടത്തി.ഡപ്യൂട്ടി കലക്ടറായാണ് സര്‍വ്വീസില്‍ നിന്ന് വിരമിച്ചത്.
2006ല്‍ സമഗ്രസംഭാവനക്കുള്ള കേരള സാഹിത്യ അക്കാദമി പുരസ്‌കാരം ലഭിച്ചിട്ടുണ്ട്. കേരളത്തിലെ ആഫ്രിക്ക, ഹാ നക്‌സല്‍ബാരി, കേരളത്തിലെ അമേരിക്ക എന്നിവയാണ് പ്രധാനപ്പെട്ട കൃതികള്‍.
Comments are closed.