തീരുമാനം വൈകാതെ ഉണ്ടാകും, സ്ഥാനം ചോദിച്ച് ആരുടെയും അടുത്തു പോകില്ല: കെ.എം.മാണി
കേരള കോണ്‍ഗ്രസ് ഏതു മുന്നണിയിലേക്കാണെന്ന തീരുമാനം വൈകാതെ ഉണ്ടാകുമെന്നു പാര്‍ട്ടി ചെയര്‍മാന്‍ കെ.എം.മാണി. ചിന്തിച്ചുറപ്പിച്ചു വേണം തീരുമാനമെടുക്കാന്‍. ചാടിക്കയറി തീരുമാനിക്കാനാകില്ല. മുന്നണിയില്‍ സ്ഥാനം ചോദിച്ച് പാര്‍ട്ടി ആരുടെയും അടുത്തേക്കു പോകില്ല. കേരള കോണ്‍ഗ്രസിന്റെ നയം അംഗീകരിക്കുന്നവരോടു സഹകരിക്കും.
തനിച്ചു നില്‍ക്കുന്നതാണു സുഖം. തനിച്ചുനിന്നിട്ട് പാര്‍ട്ടിക്ക് ഒന്നും സംഭവിച്ചിട്ടില്ലെന്നും മാണി പറഞ്ഞു. കോട്ടയത്തു നടക്കുന്ന പ്രതിനിധി സമ്മേളനത്തിലായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. ഇതിനു മുന്നോടിയായുള്ള കാര്‍ഷിക ബദല്‍ രേഖ സമ്മേളനത്തില്‍ മാണി അവതരിപ്പിച്ചു.
ഒരു ഹെക്ടറില്‍ താഴെയുള്ളവരെ ബിപിഎല്‍ ലിസ്റ്റില്‍ ഉള്‍പ്പെടുത്തുക, വിളകളുടെ ഇറക്കുമതിചുങ്കം അതാതു മേഖലയിലുള്ള കര്‍ഷകര്‍ക്കു നല്‍കുക, തീരദേശ മേഖലയുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിനായി മീനാകുമാരി കമ്മിഷന്‍ റിപ്പോര്‍ട്ട് നടപ്പാക്കുക, കാര്‍ബണ്‍…
ഫണ്ട് പരിസ്ഥിതി ലോല മേഖലയിലുള്ള കര്‍ഷകര്‍ക്ക് നല്‍കുക തുടങ്ങിയവയാണ് പ്രമേയത്തില്‍ പറയുന്ന പ്രധാന കാര്യങ്ങള്‍. ബദല്‍ രേഖയുമായി യോജിക്കുന്ന മുന്നണിയുമായി സഹകരിക്കാനാണ് പാര്‍ട്ടി തീരുമാനം. ബദല്‍ രേഖ പ്രതിനിധി സമ്മേളനം പാസാക്കി.
Comments are closed.