ദലിതൻ എന്ന സാമൂഹ്യവിമർശനം
ഡോ. ടി.എസ്. ശ്യാം കുമാർ വര: സുധീഷ് പൂക്കോം
കെ.കെ. കൊച്ചിന്റെ ‘ദലിതൻ’ എന്ന ആത്മകഥ കേവലം ഒരു ജീവിതത്തിന്റെ വസ്തുനിഷ്ഠ ആഖ്യാനം എന്നതിലുപരി ചരിത്രപരമായ സാമൂഹ്യവിമർശന പാഠമായിക്കൂടി നിലനിൽക്കുന്നു. അതുകൊണ്ടുതന്നെ ‘ദലിതൻ’ സമകാലിക ഇന്ത്യ അഭിമുഖീകരിക്കുന്ന പ്രതിസന്ധികളിൽ അറിവിൻ്റെ വിമർശപാഠമായും ദലിത് സമൂഹത്തിന്റെ ജനാധിപത്യാവകാശങ്ങൾക്കായുള്ള പോരാട്ടങ്ങൾക്ക് കരുത്തുപകരുന്ന പ്രകാശസ്ഥാനമായും പരിണമിക്കുന്നു.
കേരളത്തിലെ ദലിത് വൈജ്ഞാനികതയ്ക്ക് അടിത്തറ പാകിയ അതുല്യനായ പോരാളിയും ചിന്തകനും സാമൂഹ്യ സാംസ്‌കാരിക പ്രവർ ത്തകനുമാണ് കെ.കെ. കൊച്ച്. അംബേദ്‌കർ കൃതികൾ മലയാളത്തിൽ ലഭ്യമല്ലാതിരുന്ന കാലത്ത് കീഴാളജ്ഞാനാവബോധത്താൽ ആത്മപ്രചോദിതനായി സ്വയം നവീനമായ ജ്ഞാനമണ്ഡലം സൃഷ്ടിച്ചു എന്നത് കൊച്ചിന്റെ ജീവിതത്തെ തീർത്തും വ്യതിരിക്തമാക്കുന്നു. യഥാർ ത്ഥത്തിൽ കെ.കെ. കൊച്ച് എന്ന ജ്ഞാനബോധം കേരളചരിത്രത്തോടും ദേശീയപ്രശ്‌നങ്ങളോടും കലഹിച്ചുകൊണ്ടാണ് അറിവിൻ്റെ പുതിയ പാത വെട്ടിത്തുറന്നത്. അതുകൊണ്ടുതന്നെ കേരളത്തിലെ ദലിത് വൈജ്ഞാനികതയുടെ അടിത്തറ തീർത്തതിൽ അഗ്രഗ്രാമിയാണ് അദ്ദേഹം എന്ന് നിസ്സംശയം പറയാം.
1949-ൽ കോട്ടയം ജില്ലയിലെ കല്ലറയിൽ ജനിച്ച് 2025 വരെ നീണ്ടുനിന്ന കൊച്ചിന്റെ ജീവിതം കേരളത്തിലെ ദലിത് പോരാട്ടങ്ങളുടെയും ഉയി ർത്തെഴുന്നേൽപ്പിന്റെയും വിമോചനാത്മകമായ ദലിത് സ്വത്വനിർമ്മിതിയുടെയുംകൂടി ചരിത്രമാണെന്ന് കാണാം. ‘ദലിതൻ’ എന്ന ആത്മകഥ കേരളീയ ചിന്താജീവിതത്തിലും സാമൂഹ്യവിമോചന പോരാട്ടങ്ങളിലും ഇടപെട്ട ഒരു മഹാമനീഷിയുടെ ത്യാഗോജ്വലമായ സമരജീവിതത്തിൻ്റെ പ്രകാശപൂർണമായ ഒരേടാണ്.
പൂര്‍ണ്ണരൂപം 2025 ഏപ്രിൽ ലക്കം പച്ചക്കുതിരയില്‍
ഡിജിറ്റല്‍ പതിപ്പിനായി സന്ദര്‍ശിക്കുക