DCBOOKS
Malayalam News Literature Website

കെ ജി ജോർജ് അന്തരിച്ചു

 

വിഖ്യാത ചലച്ചിത്ര സംവിധായകൻ കെ ജി ജോർജ് (77) അന്തരിച്ചു. അസുഖത്തെത്തുടർന്ന് ദീർഘകാലമായി ചികിത്സയിലായിരുന്നു.

എൺപതുകളിൽ മലയാള സിനിമയെ സമ്പുഷ്ടമാക്കിയ പ്രതിഭാധന രുടെ മുന്നണിയിലാണ് കെ.ജി. ജോർജ് എന്ന കലാകാരന്റെ സ്ഥാനം അടയാളപ്പെട്ടിട്ടുള്ളത്. നാലു പതിറ്റാണ്ടു നീണ്ട സിനിമാപ്രവർത്തനത്തിലൂടെ അതുവരെ മലയാളി പ്രേക്ഷകർ പരിചയിച്ച കാഴ്ചയുടെയും പ്രമേയങ്ങളുടെയും മടുപ്പിൽനിന്ന് മലയാളസിനിമയുടെ ഭാഷയും വ്യാകരണവും മാറ്റിയെ ഴുതുകയായിരുന്നു കെ.ജി. ജോർജ്. അദ്ദേഹത്തിന്റെ ‘ഫ്ലാഷ് ബാക്ക് – എന്റെയും സിനിമയുടെയും’ എന്ന പുസ്തകം ഡിസി ബുക്സ് പ്രസിദ്ധീകരിച്ചിട്ടുണ്ട്.

1946-ല്‍ തിരുവല്ലയില്‍ ജനിച്ചു. 1968ല്‍ കേരള സര്‍വ്വകലാശാലയില്‍ നിന്നു ബിരുദവും 1971ല്‍ പൂനെ ഫിലിം ഇന്‍സ്റ്റിറ്റൂട്ടില്‍ നിന്നു സിനിമാസംവിധാനത്തില്‍ ഡിപ്ലോമയും നേടി. രാമു കാര്യാട്ടിന്റെ മായ എന്ന ചിത്രത്തിന്റെ സംവിധാന സഹായിയായി ചലച്ചിത്ര ജിവിതം ആരംഭിച്ചു. അദ്ദേഹത്തിന്റെ സഹായിയായി മൂന്നു വര്‍ഷത്തോളം ജോലി ചെയ്‌തു. സമകാലിക രാഷ്ട്രീയ സാമൂഹ്യ പ്രശ്‌നങ്ങളെ അവലംബമാക്കി സിനിമകള്‍ ചെയ്തു. 1970കള്‍ മുതല്‍ ചലച്ചിത്ര സമീപനങ്ങളെ നവീകരിച്ച സംവിധായകരില്‍ ഒരാളായാണ് ജോര്‍ജ് കണക്കാക്കപ്പെടുന്നത്. സ്വപ്നാടനം, പി.ജെ. ആന്റണി എഴുതിയ ഒരു ഗ്രാമത്തിന്റെ ആത്മാവ് എന്ന നോവലിനെ ആസ്പദമാക്കി നിര്‍മ്മിച്ച കോലങ്ങള്‍, യവനിക, ലേഖയുടെ മരണം: ഒരു ഫ്‌ലാഷ്ബാക്ക്, ആദാമിന്റെ വാരിയെല്ല്, പഞ്ചവടിപ്പാലം, ഇരകള്‍ എന്നിവയാണ് ശ്രദ്ധേയമായ ചിത്രങ്ങള്‍. 1998-ൽ പുറത്തിറങ്ങിയ ഇലവങ്കോട് ദേശമാണ് സംവിധാനം ചെയ്ത അവസാനചിത്രം.

Comments are closed.