DCBOOKS
Malayalam News Literature Website

കെ.ദാമോദരൻ സാഹിത്യ പുരസ്കാരം വി.എം.ദേവദാസിന്

ഡി സി ബുക്സ് പ്രസിദ്ധീകരിച്ച ‘കാടിനു നടുക്കൊരു മരം’ എന്ന കഥാസമാഹാരത്തിനാണ് അംഗീകാരം

കമ്മ്യൂണിസ്റ്റാചാര്യനും, ഗ്രന്ഥശാല പ്രസ്ഥാനത്തിന്റെ സ്ഥാപക നേതാവുമായ കെ.ദാമോദരന്റെ സ്മരണാർത്ഥം ഗുരുവായൂർ കെ.ദാമോദരൻ അക്കാദമി ഏർപ്പെടുത്തിയ 2023ലെ സാഹിത്യ പുരസ്കാരം വി.എം. ദേവദാസിന്റെ ‘കാടിനു നടുക്കൊരു മരം’ എന്ന കഥാ സമാഹാരത്തിന് Textലഭിച്ചു.  10001 രൂപയും, പ്രശസ്തി പത്രവും, ശിൽപവും അടങ്ങുന്നതാണ് പുരസ്കാരം. ജൂലായ് 3 ന് ഗുരുവായൂരിൽ നടക്കുന്ന കെ.ദാമോദരൻ സ്മൃതിയിൽ വെച്ച് മലയാളത്തിന്റെ പ്രിയ കവി ആലങ്കോട് ലീലാകൃഷ്ണൻ പുരസ്കാരം സമ്മാനിക്കും. ഡി സി ബുക്സാണ് പുരസ്കാരത്തിനർഹമായ കൃതി പ്രസിദ്ധീകരിച്ചത്.

ചരിത്രത്തിലെയും മിത്തുകളിലെയും അപൂര്‍ണ്ണ ധ്വനികളെ പുതിയകാലത്തിനു മുന്നില്‍ മുഖാമുഖം നിര്‍ത്തിക്കൊണ്ട് അവയ്ക്ക് സമകാലികമായൊരു അനൂഭൂതി സ്ഥലം സൃഷ്ടിച്ചെടുക്കുന്ന കഥകളാണ് വി എം ദേവദാസിന്റെ ‘കാടിനു നടു ക്കൊരു മരം’ എന്ന സമാഹാരത്തിലെ കഥകള്‍. ഇക്കഥകള്‍ നമ്മുടെ കഥയില്‍ ചിരപരിചിതമല്ലാത്ത കഥാവ്യാ(ആ)ഖ്യാനത്തിന്റെ തുടര്‍ച്ചകളില്‍ ഉറപ്പുള്ള ഇഴകളാകുന്നു. ചുമരെഴുത്ത്, മാറാപ്പ്, തൈക്കാട്ടില്‍ ലോനയെ ഞങ്ങളങ്ങ് തട്ടിക്കളഞ്ഞ വിധം, സന്ദേശകാവ്യം, കാടിനു നടുക്കൊരു മരം, കീഴ്ക്കാം തൂക്ക്, വെള്ളിനക്ഷത്രം, വിഷം എന്നിവയാണ് ഈ സമാഹാ രത്തിലെ കഥകള്‍.

പുസ്തകം വാങ്ങാന്‍ ക്ലിക്ക് ചെയ്യൂ

 

Comments are closed.