എന്നെ കേള്‍ക്കാന്‍ ആരുണ്ട്?
കെ. അരവിന്ദാക്ഷന്‍
എന്തുകൊണ്ട് 1909 ല്‍ നിന്ന് 1923 ലെത്തിയപ്പോഴേയ്ക്കും സവാര്‍ക്കറില്‍ ഈ മാറ്റമുണ്ടായി.? ധീരദേശാഭിമാനിയെന്ന് വിശേഷിപ്പിക്കപ്പെടുന്ന അദ്ദേഹം എന്തുകൊണ്ട് ബ്രിട്ടീഷ് സര്‍ക്കാറിന് മാപ്പെഴുതികൊടുത്ത് ജയില്‍ മോചിതനായി? 1915ഓടെ ഗാന്ധിയുടെ ഉജ്ജ്വലമായ ഇന്ത്യന്‍ സാന്നിദ്ധ്യം സവാര്‍ക്കറിന്റെ ആശയലോ കത്തിലോ നിഴലിച്ചിരുന്നോ?
VEER SAVARKAR: The man who could have prevented partition (ഉദയ് മാഹുര്‍ക്കര്‍, ചിരായു പണ്ഡിറ്റ്) എന്ന പുസ്തകത്തിന്റെ പ്രകാശനവേളയില്‍ (ഹിന്ദു: 13/10/2021) പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ് മഹാത്മാഗാന്ധിയുടെ അപേക്ഷപ്രകാരമാണ് സവാര്‍ക്കര്‍ ആന്‍ഡമാന്‍ ജയിലില്‍നിന്ന് സ്വതന്ത്രനാകാന്‍ ബ്രിട്ടീഷ് സര്‍ക്കാരിന് ദയാഹര്‍ജി കൊടുത്തതെന്ന് പ്രസ്താവിക്കുകയുണ്ടായി. സവാര്‍ക്കര്‍ ഇന്ത്യന്‍ ചരിത്രത്തിന്റെ വിഗ്രഹമാണെന്നും അദ്ദേഹം തുടര്‍ന്ന് പറഞ്ഞു. അടിസ്ഥാനപരമായി മൂന്നു കാര്യങ്ങളാണ് ഈ പ്രകാശനവേളയില്‍ സംഭവിക്കുന്നത്. പുസ്തകത്തിന്റെ തലവാചകം ആദ്യത്തേത്: സവാര്‍ക്കറിന് ഇന്ത്യാ വിഭജനം തടയാന്‍ കഴിയുമായിരുന്നു. രണ്ടാമത്തേത്, ഗാന്ധിയുടെ അപേക്ഷപ്രകാരമാണ് സവാര്‍ക്കര്‍ ദയാ ഹര്‍ജി നല്‍കിയത്. മൂന്നാമത്തേത് സവാര്‍ക്കര്‍ ഇന്ത്യാ ചരിത്രത്തിന്റെ Icon ആണ്. ആ പ്രകാശന ചടങ്ങില്‍ രാഷ്ട്രീയ സ്വയം സേവക് സംഘിന്റെ മുഖ്യന്‍ മോഹന്‍ഭഗത്തും സവാര്‍ക്കറിനെ ന്യായീകരിക്കുകയും പ്രശംസിക്കുകയും ചെയ്യുന്നുണ്ട്. സവാര്‍ക്കറിന്റെ ചെറുമകന്‍ രഞ്ജിത് സവാര്‍ക്കര്‍ ഗാന്ധിജി ഇന്ത്യയുടെ രാഷ്ട്രപിതാവല്ലെന്ന് പറഞ്ഞതായി മാതൃഭൂമി പത്രം (14-10-2021) റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്. ഗാന്ധിജിക്ക് സവാര്‍ക്കറുടെ മാപ്പപേക്ഷയെക്കുറിച്ച് എല്ലാ കാര്യങ്ങളും അറിയാമായിരുന്നെന്നും മഹാത്മാഗാന്ധി സമ്പൂര്‍ണ്ണ കൃതികള്‍ വാല്യം 19 ല്‍ പേജ് 347-ല്‍ ഇതെല്ലാം വ്യക്തമാക്കുന്നുണ്ടെന്നും ആര്‍.എസ്.എസ്. പ്രജ്ഞാ പ്രവാഹ് ദേശീയ കണ്‍വീനര്‍ ജെ.നന്ദകുമാര്‍ അതേ പത്രത്തില്‍തന്നെ പ്രസ്താവിക്കുന്നുണ്ട്. എന്നാല്‍ വാല്യം 19 പേജ് 347 ല്‍ നന്ദകുമാര്‍ പറയുന്നതുപോലെയുള്ളതൊന്നും കാണാനില്ല. പേജ് 347 ല്‍ ഉള്ളത് 10-02-1921 ല്‍ ഗാന്ധിജി ഗുജറാത്തി നവജീവനിലെഴുതിയതിന്റെ വിവര്‍ത്തനവും ഗാന്ധിജി 10-02-1921 ല്‍കാശി വിദ്യാപീഠത്തില്‍ നടത്തിയ പ്രസംഗത്തിന്റെ തുടക്കവുമാണ്.
ഗാന്ധിജിയുടെ സമ്പൂര്‍ണ്ണ കൃതികളില്‍ (90 വാള്യങ്ങള്‍- പേജ് 43000) വിനായക് ദാമോദര്‍ സവര്‍ക്കറിനെപ്പറ്റി ഗാന്ധി പരാമര്‍ശിക്കുന്നത് 20, 25, 32, 33, 53, 65, 70, 71, 73, 76, 77, 79, 80, 75, 17 വാല്യങ്ങളിലാണ്. 19 ഇടങ്ങളിലായി. ഇവയിലൊന്നിലും തന്നെ ഗാന്ധി സവാര്‍ക്കറോട് മാപ്പപേക്ഷ നല്‍കാന്‍ പറഞ്ഞതായി യാതൊരു സൂചനകളുമില്ല.
വാസ്തവത്തില്‍ ഇത്തരം പ്രസ്താവനകള്‍കൊണ്ട് ആര്‍.എസ്സ്.എസ്സും, ബി.ജെ.പി.യും അടങ്ങുന്ന സംഘപരിവാര്‍ ലക്ഷ്യമിടുന്നത് ദേശീയ സ്വാതന്ത്ര്യസമരത്തിന്‍ ബ്രിട്ടീഷ് സര്‍ക്കാറിനോട് ചേര്‍ന്ന് പ്രവര്‍ത്തിച്ച സവാര്‍ക്കറെ ഗാന്ധിക്ക് സമശീര്‍ഷനാക്കുക മാത്രമല്ല, ആര്‍.എസ്സ്. എസ്സിന്റെ ഹിന്ദുത്വയെന്ന സിദ്ധാന്ത സംഹിതയെ ഇന്ത്യന്‍ ജനാധിപത്യത്തിന് മേല്‍ അടിച്ചേല്‍പ്പിക്കുകയും സ്വാതന്ത്ര്യസമരത്തിന്റെയും ഗാന്ധിയുടെയും ഓര്‍മ്മകള്‍ ഇല്ലാതായ ഒരു തലമുറയെ തങ്ങളിലേക്കാകര്‍ഷിക്കുകയുമാണ്.
പൂര്‍ണ്ണരൂപം വായിക്കാന്‍ വായിക്കാന്‍ നവംബര്‍ ലക്കം പച്ചക്കുതിര വാങ്ങിക്കൂ
ഡിജിറ്റല്‍ പതിപ്പിനായി സന്ദര്‍ശിക്കുക
ഡി സി / കറന്റ് പുസ്തകശാലകളിലും നവംബര്‍ ലക്കം ലഭ്യമാണ്
Comments are closed.