DCBOOKS
Malayalam News Literature Website

കെ.എ.കൊടുങ്ങല്ലൂര്‍ കഥാപുരസ്‌കാരം ജി.ആര്‍.ഇന്ദുഗോപന്

കൊച്ചി: കെ.എ.കൊടുങ്ങല്ലൂര്‍ കഥാപുരസ്‌കാരം എഴുത്തുകാരന്‍ ജി.ആര്‍.ഇന്ദുഗോപന്. ഇന്ദുഗോപന്റെ പടിഞ്ഞാറെ കൊല്ലം ചോരക്കാലം എന്ന കഥയാണ് പുരസ്‌കാരത്തിന് അര്‍ഹമായത്. 10,001 രൂപയും ഫലകവും പ്രശസ്തിപത്രവും അടങ്ങുന്നതാണ് പുരസ്‌കാരം. 2018-ല്‍ വാരികകളിലും മലയാള പത്രങ്ങളുടെ വാരാന്ത പതിപ്പുകളിലും വാര്‍ഷിക പതിപ്പുകളിലും പ്രസിദ്ധീകരിച്ച കഥകളാണ് പുരസ്‌കാരത്തിനായി പരിഗണിച്ചത്.

എഴുത്തുകാരനും മാധ്യമപ്രവര്‍ത്തനുമായിരുന്ന കെ.എ.കൊടുങ്ങല്ലൂരിന്റെ സ്മരണയ്ക്കായി മാധ്യമം റിക്രിയേഷന്‍ ക്ലബ്ബ് ഏര്‍പ്പെടുത്തിയതാണ് പുരസ്‌കാരം. പ്രശസ്ത കഥാകാരന്മാരായ അയ്മനം ജോണ്‍, പി.കെ.പാറക്കടവ്, നിരൂപകന്‍ രാഹുല്‍ രാധാകൃഷ്ണന്‍ എന്നിവരടങ്ങിയ ജൂറിയാണ് പുരസ്‌കാരം നിര്‍ണ്ണയിച്ചത്.

ജി.ആര്‍.ഇന്ദുഗോപന്റെ പടിഞ്ഞാറെ കൊല്ലം ചോരക്കാലം ഡി സി ബുക്‌സ് പുസ്തകരൂപത്തില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

Comments are closed.