ജസ്റ്റിസ് ഡി. ശ്രീദേവി അന്തരിച്ചു
കൊച്ചി; കേരള ഹൈക്കോടതി മുന്‍ ജഡ്ജിയും സംസ്ഥാന വനിത കമ്മിഷന്‍ മുന്‍ അധ്യക്ഷയുമായ ജസ്റ്റിസ് ഡി. ശ്രീദേവി (79) അന്തരിച്ചു.
കൊച്ചി കലൂര്‍ ആസാദ് റോഡില്‍ മകന്‍ അഡ്വ. ബസന്ത് ബാലാജിയുടെ വസതിയില്‍ പുലര്‍ച്ചെ രണ്ടു മണിയോടെയായിരുന്നു അന്ത്യം. സംസ്‌കാരം ഇന്നു വൈകിട്ട് അഞ്ചിനു കൊച്ചിയില്‍. രവിപുരം ശ്മശാനത്തിലാണ് സംസ്‌ക്കാരച്ചടങ്ങുകള്‍ നടക്കുക.
തിരുവനന്തപുരം ലോ കോളേജില്‍ നിന്ന് നിയമ ബിരുദം നേടിയ ഡി ശ്രീദേവി 1984ല്‍ ആണ് ജില്ലാ സെഷന്‍സ് ജഡ്ജിയായി നിയമിക്കപ്പെട്ടത്. 1992ല്‍ കുടുംബ കോടതി ജഡ്ജിയായി. കേരള ഹൈക്കോടതി ജഡ്ജിയായി തെരഞ്ഞെടുക്കപ്പെടുന്നത് 1997ല്‍ ആയിരുന്നു. 2002ല്‍ ഹൈക്കോടതി ജഡ്ജി സ്ഥാനത്ത് നിന്നും വിരമിച്ചു. പിന്നീടാണ് സംസ്ഥാന വനിതാ കമ്മീഷന്‍ അധ്യക്ഷ സ്ഥാനത്തേക്ക് ജസ്റ്റിസ് ശ്രീദേവി എത്തുന്നത്. രണ്ട് വര്‍ഷം വനിതാ കമ്മീഷന്റെ നേതൃസ്ഥാനത്ത് തുടര്‍ന്നു. 2007ല്‍ ഒരുവതവണ കൂടി ജസ്റ്റിസ് ശ്രീദേവി വനിതാ കമ്മീഷന്റെ തലപ്പത്തെത്തി. 2012 വരെയായാരുന്നു വനിതാ കമ്മീഷനിലെ സേവനം. സാമൂഹ്യ സേവന രംഗത്തെ മികച്ച സാന്നിധ്യമായതിന് അക്കാമ്മ ചെറിയാന്‍ പുരസ്‌ക്കാരത്തിന് അര്‍ഹയായിട്ടുണ്ട്. പ്രമുഖ അഭിഭാഷകന്‍ യു ബാലാജി ഭര്‍ത്താവും മുന്‍ ഗവണ്‍മെന്റ് പ്ലീഡര്‍ ബസന്ത് ബാലാജി മകനുമാണ്.
Comments are closed.