DCBOOKS
Malayalam News Literature Website

ജസ്റ്റിസ് സിറിയക് ജോസഫ് ലോകായുക്ത

തിരുവനന്തപുരം: സംസ്ഥാന ലോകായുക്തയായി ജസ്റ്റിസ് സിറിയക് ജോസഫിനെയും ഉപലോകായുക്തയായി ജസ്റ്റിസ് ബാബു മാത്യു പി.ജോസഫിനെയും നിയമിച്ചു. മുഖ്യമന്ത്രി, പ്രതിപക്ഷനേതാവ്, സ്പീക്കര്‍ എന്നിവരടങ്ങുന്ന സമിതിയുടെ ശുപാര്‍ശ ഗവര്‍ണ്ണര്‍ അംഗീകരിച്ചു. കഴിഞ്ഞ ദിവസമാണ് സമിതി യോഗം ചേര്‍ന്ന് പേരുകള്‍ നിര്‍ദ്ദേശിച്ചത്.

ലോകായുക്തയായിരുന്ന ജസ്റ്റിസ് പയസ് കുര്യാക്കോസും ഉപലോകായുക്തയായിരുന്ന ജസ്റ്റിസ് കെ.പി ബാലചന്ദ്രനും വിരമിച്ച ഒഴിവിലാണ് നിയമനം.നിലവില്‍ ജസ്റ്റിസ് എ.കെ. ബഷീര്‍ ഉപലോകായുക്തയായി പ്രവര്‍ത്തിക്കുന്നു. ലോകായുക്തയും രണ്ട് ഉപലോകായുക്തയും ഉള്‍പ്പെടുന്നതാണ് ഈ സംവിധാനം.

ഹൈക്കോടതി ചീഫ് ജസ്റ്റിസോ സുപ്രീംകോടതി ജസ്റ്റിസോ ആയിരുന്നയാള്‍ക്കാണ് ലോകായുക്തയാകാന്‍ കഴിയുക. ഹൈക്കോടതി ജസ്റ്റിസിന് ഉപലോകായുക്തയാകാമെന്നാണ് നിയമം.

Comments are closed.