ആര്‍.എസ്. ഗവായിയുടെ ചരമവാര്‍ഷികദിനം
മഹാരാഷ്ട്രയിലെ ദലിത് നേതാവും മുന്‍ കേരള ഗവര്‍ണറുമായിരുന്നു ആര്‍.എസ്. ഗവായ്. മഹാരാഷ്ട്രയിലെ അമരാവതി ജില്ലയിലെ ധാരാപ്പൂരില്‍ 1930 ഒക്ടോബര്‍ 30-നായിരുന്നു ജനനം. 12-ാം ലോക്‌സഭയിലേക്ക് 1998-ല്‍ തെരഞ്ഞെടുക്കപ്പെട്ട അദ്ദേഹം 2006 ജൂണ്‍ മുതല്‍ ബീഹാറിലെ ഗവര്‍ണ്ണറായിരുന്നു. 2008 ജൂലൈ മുതല്‍ 2011 ഓഗസ്റ്റ് വരെ അദ്ദേഹം കേരളത്തിന്റെ ഗവര്‍ണര്‍ പദവിയില്‍ സേവനം അനുഷ്ഠിച്ചു.
റിപ്പബ്ലിക്കന്‍ പാര്‍ട്ടി ഓഫ് ഇന്ത്യയുടെ നേതാവായിരുന്ന ആര്‍. എസ്. ഗവായ് 1964 മുതല്‍ 1994 വരെ മഹാരാഷ്ട്ര ലെജിസ്ലേറ്റീവ് കൗണ്‍സില്‍ അംഗമായിരുന്നു. ഇതില്‍ 1968 മുതല്‍ 1978 വരെ കൗണ്‍സില്‍ ഡെപ്യൂട്ടി ചെയര്‍മാനും 1978 മുതല്‍ 1984 വരെ ചെയര്‍മാനുമായിരുന്നു. 1986 മുതല്‍ 1988 വരെ മഹാരാഷ്ട്രയിലെ പ്രതിപക്ഷ നേതാവായി പ്രവര്‍ത്തിച്ചു. 1998-ല്‍ അമരാവതിയില്‍ നിന്നാണ് അദ്ദേഹം ലോക്‌സഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടത്. നിരവധി പുസ്തകങ്ങള്‍ രചിച്ചിട്ടുണ്ട്. 2015 ജൂലൈ 25-ന് നാഗ്പൂരില്‍ വെച്ച് അന്തരിച്ചു.
Comments are closed.