DCBOOKS
Malayalam News Literature Website

അന്താരാഷ്ട്ര ചെസ് ദിനം

വിവിധ രാജ്യങ്ങളില്‍ ചെസ് മത്സരങ്ങള്‍ക്ക് പ്രോത്സാഹനമേകാന്‍ രൂപീകരിച്ച അന്താരാഷ്ട്ര ചെസ് ഫെഡറേഷനാണ് എല്ലാവര്‍ഷവും ജൂലൈ 20 ചെസ് ദിനമായി ആചരിക്കുന്നത്. 1924-ല്‍ രൂപീകരിച്ച ഈ സംഘടനയില്‍ ഇപ്പോള്‍ 181 രാജ്യങ്ങള്‍ അംഗങ്ങളായുണ്ട്. ഈ ദിനത്തോടനുബന്ധിച്ച് സംഘടന ചെസ് മത്സരങ്ങളും മറ്റ് അനുബന്ധ പരിപാടികളും സംഘടിപ്പിക്കാറുണ്ട്. 2013-ല്‍ 178 രാജ്യങ്ങള്‍ ചെസ് ദിനം ആചരിച്ചതായാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്.

ഇന്ത്യ, പേര്‍ഷ്യ, അറേബ്യ എന്നീ രാജ്യങ്ങളില്‍ നിന്നാണ് ചെസിന്റെ ഉത്ഭവമെന്ന് കരുതപ്പെടുന്നു. ഇന്ത്യയില്‍ പുരാതനകാലം മുതല്‍ക്കേ ചതുരംഗം എന്ന കളി പ്രസിദ്ധമായിരുന്നു. ചതുരംഗം എന്നത് പുരാണഭാരതത്തിലെ സൈന്യത്തെ തന്നെ സൂചിപ്പിച്ചിരുന്നു. നാലുതരം അംഗങ്ങള്‍ അഥവാ സേനാവിഭാഗങ്ങള്‍ എന്നാണ് അതിനര്‍ത്ഥം.

ആധുനിക കാലത്ത് ഇന്ത്യയും അനേകം പ്രഗല്‍ഭരായ കളിക്കാരെ സംഭാവന ചെയ്തിട്ടുണ്ട്. ഇതില്‍ വിശ്വനാഥന്‍ ആനന്ദിന്റെ പേര് ലോകപ്രശസ്തമാണ്. 1997 മുതല്‍ തുടര്‍ച്ചയായി ലോക ചാമ്പ്യനാണ് ഇദ്ദേഹം. കൂടാതെ ജൂനിയര്‍ സീനിയര്‍ തലങ്ങളില്‍ അനേകം മികച്ച കളിക്കാര്‍ ഇന്ത്യയിലുണ്ട്.

Comments are closed.