DCBOOKS
Malayalam News Literature Website

ജോസഫ് മുണ്ടശ്ശേരി സ്മാരക സാഹിത്യപുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു

പൊതുവിദ്യാലയങ്ങളിലെ എഴുത്തുകാരായ അധ്യാപകര്‍ക്കുള്ള പൊതുവിദ്യാഭ്യാസ വകുപ്പിന്റെ പ്രൊഫ. ജോസഫ് മുണ്ടശ്ശേരി സ്മാരക സാഹിത്യ അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു. കഴിഞ്ഞ രണ്ടുവര്‍ഷങ്ങളിലെ പുരസ്‌കാരങ്ങള്‍ ഇത്തവണ ഒന്നിച്ചുനല്‍കുമെന്ന് മന്ത്രി വി.ശിവന്‍കുട്ടി അറിയിച്ചു. ഡി സി ബുക്സ് പ്രസിദ്ധീകരിച്ച വി.കെ. ദീപ യുടെ  ‘വുമൺ ഈറ്റേഴ്സ്’ എന്ന കഥാസമാഹാരത്തിനാണ് 2022-23-ലെ സര്‍ഗാത്മക സാഹിത്യത്തിനുള്ള പുരസ്കാരം.

പതിനായിരം രൂപ, പ്രശസ്തിപത്രം, ഫലകം എന്നിവ ഉള്‍പ്പെട്ട പുരസ്‌കാരം പത്തനംതിട്ടയില്‍ വ്യാഴാഴ്ച നടക്കുന്ന അധ്യാപകദിനാഘോഷത്തില്‍ സമ്മാനിക്കും.

2022-23-ലെ ജേതാക്കള്‍

2023-24-ലെ ജേതാക്കള്‍

  • എം.ബി. മിനി (ജി.യു.പി.എസ്. എടത്തറ, പാലക്കാട്). പുസ്തകം: ഞാന്‍ ഹിഡിംബി (സര്‍ഗാത്മക സാഹിത്യം).
  • ഡോ. എ.കെ. അബ്ദുള്‍ഹക്കീം (ഡി.പി.ഒ., എസ്.എസ്.കെ., കോഴിക്കോട്). പുസ്തകം: ആഫ്രിക്കന്‍ യാത്രകളുടെ സാംസ്‌കാരികദൂരങ്ങള്‍ (വൈജ്ഞാനികസാഹിത്യം).
  • സുരേന്ദ്രന്‍ കാടങ്കോട് (ജി.എഫ്.വി.എച്ച്.എസ്.എസ്. ചെറുവത്തൂര്‍, കാസര്‍കോട്). പുസ്തകം: കുഞ്ഞുണ്ണിയുടെ മീന്‍കുഞ്ഞുങ്ങള്‍ (ബാലസാഹിത്യം).

 

Comments are closed.