DCBOOKS
Malayalam News Literature Website

ബാലഗോപാലൻ അന്തരിച്ചു

കുവൈറ്റ് വ്യവസായിയും എഴുത്തുകാരനുമായിരുന്ന ബാലഗോപാലൻ അന്തരിച്ചു. 84 വയസ്സായിരുന്നു. ജോൺമാത്യു എന്നാണ് യഥാർത്ഥപേര്. ‘ബാലഗോപാലൻ” എന്നത് തൂലികാനാമമാണ്.  സാഗാ ഒഫ് ആൻ എക്സ്പാട്രിയേറ്റ് എന്ന ഇംഗ്ളീഷ് കൃതിയും മലയാളം പരിഭാഷയും മാത്രമാണ് സ്വന്തം പേരിൽ പ്രസിദ്ധീകരിച്ചത്. മശിഹ മുതൽ അവിസന്ന വരെ, പരിണാമം  ഇന്നലെ ഇന്ന് നാളെ, ഒരു പ്രവാസിയുടെ ഇതിഹാസം  തുടങ്ങി നിരവധി പുസ്തകങ്ങൾ പ്രസിദ്ധീകിരച്ചിട്ടുണ്ട്.

1956ൽ കോഴിക്കോട് എൻജിനിയറിംഗ് കോളേജിൽ പഠിക്കുമ്പോൾ സ്റ്റുഡന്റ്സ് ഫെഡറേഷന്റെ സജീവപ്രവർത്തകനായിരുന്നു. സമർത്ഥനായ വിദ്യാർത്ഥി സി.എസ്.ഐ.ആർ സ്കോളർഷിപ്പോടെ രണ്ടാംറാങ്കിലാണ് കെമിക്കൽ എൻജിനിയറിംഗ് പാസായത്. ഫാക്ടിൽ ജോലിയിലിരിക്കെ 1962ൽ കുവൈറ്റിലെത്തി. അവിടെ വിദേശിക്ക് എത്താവുന്ന ഏറ്റവും ഉയർന്ന പദവിയും വഹിച്ചാണ് സ്വന്തം ബിസിനസിലേക്ക് കടന്നത്. അങ്ങനെ 1978ൽ അറബി എനർടെക് പിറന്നു. മതപരമായ കാര്യങ്ങളിൽ നിന്നെല്ലാം ഒഴിഞ്ഞുനിന്നു. മൃതദേഹം സെമിത്തേരിയിൽ അടക്കം ചെയ്യാതെ ദഹിപ്പിക്കണമെന്നായിരുന്നു അന്ത്യാഭിലാഷം.

Comments are closed.