ജെ.എന്‍.യു വിദ്യാര്‍ത്ഥി ഉമര്‍ ഖാലിദിന് നേരെ വധശ്രമം
ദില്ലി: ജവഹര്‍ലാല്‍ നെഹ്‌റു സര്‍വ്വകലാശാല വിദ്യാര്‍ത്ഥി ഉമര്‍ ഖാലിദിന് നേരെ അജ്ഞാതന്റെ വധശ്രമം. ദില്ലി കോണ്‍സ്റ്റിറ്റ്യൂഷന്‍ ക്ലബ്ബില്‍ നടന്ന ഒരു പൊതുപരിപാടിക്കിടെയായിരുന്നു ഉമര്‍ ഖാലിന് നേരെ ആക്രമണം ഉണ്ടായത്.
തോക്കുമായെത്തിയ അക്രമി ഖാലിദിന് നേരെ വെടിയുതിര്‍ക്കുകയായിരുന്നു. എന്നാല്‍ ഉമര്‍ ഖാലിദ് പരുക്കൊന്നും ഏല്‍ക്കാതെ രക്ഷപ്പെട്ടു. വെള്ള ഷര്‍ട്ട് ധരിച്ചെത്തിയ ഒരു അജ്ഞാതന്‍ ഉമര്‍ ഖാലിദിന് നേരെ വെടിയുതിര്‍ത്തതായും പിടികൂടാന്‍ ശ്രമിച്ചെങ്കിലും അയാള്‍ രക്ഷപ്പെട്ടോടിയെന്നും ദൃക്‌സാക്ഷികള്‍ പറഞ്ഞു. അക്രമി വെടിവെയ്ക്കാനുപയോഗിച്ച തോക്ക് സംഭവസ്ഥലത്ത് നിന്നും കണ്ടെടുത്തിട്ടുണ്ട്. സ്ഥലത്ത് പൊലീസ് സംഘം പരിശോധന നടത്തി.
Delhi: An unidentified man opened fire at JNU student Umar Khalid outside Constitution Club of India. He is unhurt. More details awaited. pic.twitter.com/ubNh4g4D80
— ANI (@ANI) August 13, 2018
Comments are closed.